SignIn
Kerala Kaumudi Online
Thursday, 24 September 2026 8.16 PM IST

ശബരിമല: ഹൈന്ദവ വിരുദ്ധത അവസാനിപ്പിക്കണമെന്ന് വി.എച്ച്.പി

കൊച്ചി: എൽ.ഡി.എഫ് സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ഹൈന്ദവവിരുദ്ധ നിലപാടും അവസാനിപ്പിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവർ ആവശ്യപ്പെട്ടു.

ഹജ്ജ് തീർത്ഥാടനത്തിന് സൗകര്യങ്ങളും ആനുകൂല്യങ്ങളും നൽകുന്ന സർക്കാർ ശബരിമല തീർത്ഥാടകരോട് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. തീർത്ഥാടകർക്കായി നിലയ്ക്കൽ മുതൽ പമ്പവരെ സൗജന്യ വാഹനസൗകര്യമൊരുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനവും ഹർജിയുമായി ദേവസ്വം ബോർഡിനെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. അനുകൂല തീരുമാനം ലഭിക്കാതായതോടെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.

വി.എച്ച്.പിയുടെ ഹർജി തള്ളണമെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടത്. ഇത് ഹൈന്ദവ വിരുദ്ധ നിലപാടാണെന്നും തിരുത്തണമെന്നും നേതാക്കൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VHP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA