കണ്ണൂർ:ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ട ജില്ലാ ആരോഗ്യ വിഭാഗം തികഞ്ഞ അനാസ്ഥയോടെ ആശുപത്രി മാലിന്യം പുറത്തേക്ക് ഒഴുക്കി വിട്ട് സമീപവാസികളായ പൊതുജനങ്ങൾക്കും കുട്ടികൾക്കും ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നുവെന്നാരോപിച്ചും ദിനംപ്രതി ആയിരകണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ മതിയായ ഡോക്ടർമാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കായക്കൽ രാഹുലിന്റെ നേതൃത്വത്തിൽ നടന്ന ഉപരോധം സൂപ്രണ്ടുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ അവസാനിപ്പിച്ചു. ഷിബു ഫർണാണ്ടസ്, പി.അനൂപ്, രാജേഷ് ആയിക്കര, റെനീഷ് കല്ലൊളത്തിൽ, ഇന്ദ്രപാൽ, റെനിഷ്, മഹേഷ് ചാല നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |