SignIn
Kerala Kaumudi Online
Tuesday, 19 November 2024 2.49 PM IST

ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്തത് 22 മുങ്ങിമരണം

Increase Font Size Decrease Font Size Print Page
news

മലപ്പുറം: ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 22 മുങ്ങിമരണങ്ങളെന്ന് അഗ്നിരക്ഷാ സേനയുടെ കണക്കുകൾ. മലപ്പുറത്താണ് ഏറ്റവും കൂടുതൽ മുങ്ങിമരണം. അഞ്ച് മുങ്ങിമരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തിരുവാലിയിൽ മുങ്ങിമരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിരക്ഷാ സേനയുടെ കണക്കിൽപ്പെടാത്ത മുങ്ങിമരണങ്ങളുടെ കൂടി കണക്കെടുത്താൽ മരണസംഖ്യ ഇനിയും ഉയരും.

കഴിഞ്ഞ വർഷം ജില്ലയിൽ 117 മുങ്ങിമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2023, 2022 വർഷങ്ങളിൽ മുങ്ങിമരണങ്ങളുടെ എണ്ണം യഥാക്രമം 120, 84 എന്നിങ്ങനെയായിരുന്നു.

അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ വെള്ളത്തിലിറങ്ങുന്നതും പലപ്പോഴും മരണത്തിന് കാരണമാവാറുണ്ട്. നാട്ടിൻപുറത്തെ ചെറിയ ജലാശയങ്ങളിൽ നീന്തൽ പഠിച്ച് വലിയ കുളങ്ങളിലും പുഴകളിലുമെത്തി അപകടം സംഭവിക്കുന്നവരുമുണ്ട്.

നീന്തൽ പഠിക്കാം

ജലാശയാപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സിവിൽ ഡിഫൻസുമായി സഹകരിച്ച് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ 'മിടിപ്പ്' എന്ന പേരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം നൽകുന്നുണ്ട്.

ശക്തമായ ഒഴുക്ക് കണക്കിലെടുത്ത് പുഴകളിൽ വിദ്യാർത്ഥികൾക്കായുള്ള നീന്തൽ പരിശീലനം താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.

പുഴകളിലെ ഒഴുക്ക് സാധാരണ നിലയിലായാൽ പരിശീലനം പുനരാരംഭിക്കും. നിലവിൽ കുളങ്ങളിലാണ് വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകുന്നത്.

നവംബർ 14ന് ശിശുദിനത്തിലാണ് പദ്ധതി ആരംഭിച്ചത്.

101 സിവിൽ ഡിഫൻസ് അംഗങ്ങളെയും അഗ്നിരക്ഷാ സേനയിലെ എട്ട് ഉദ്യോഗസ്ഥരെയും പരിശീലനത്തിനായി സജ്ജമാക്കിയിട്ടുണ്ട്.

പരിശീലനത്തിനായി സുരക്ഷിതമായ നീന്തൽക്കുളങ്ങൾ ലഭ്യമായ വിദ്യാലയങ്ങൾക്ക് തൊട്ടടുത്ത അഗ്നിരക്ഷാ സേനയെ ബന്ധപ്പെട്ടാൽ സൗജന്യ പരിശീലനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി.

അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ജില്ലയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് വെള്ളത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസുകൾ വിവിധ സ്കൂളുകളിലായി എല്ലാദിവസവും നടത്തിവരുന്നുണ്ട്.

.

ജില്ലയിലെ ഫയർ സ്റ്റേഷനുകളും മുങ്ങിമരണങ്ങളും

താനൂർ 2
പെരിന്തൽമണ്ണ 2
മലപ്പുറം 5
മഞ്ചേരി 1
നിലമ്പൂർ 4
തിരൂർ 3
തിരുവാലി 0
പൊന്നാനി 5

TAGS: LOCAL NEWS, MALAPPURAM, SWIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.