തിരുവനന്തപുരം: നഗരസഭ കാർഷിക വികസന കർഷക ക്ഷേമ വകുപ്പുമായി ചേർന്ന് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന ഓണത്തിന് ഒരു വട്ടിപ്പൂവ് എന്ന പദ്ധതിയുടെ ഭാഗമായി തിരുവല്ലം കൃഷിഭവൻ
വെള്ളാർ വാർഡിൽ നടപ്പാക്കുന്ന ജമന്തി തൈനടീൽ ഉത്ഘാടനം പാച്ചല്ലൂർ കൂനം തുരുത്തിയിൽ
കൗൺസിലർ പനത്തുറ പി ബൈജു നിർവഹിച്ചു.
കഥാകൃത്ത് ഇ.കെ. സുഗതൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവല്ലം കൃഷി ഓഫീസർ സിത്താര സഹദേവൻ , ഡി. ജയകുമാർ , വെള്ളാർ സാബു , പനത്തുറ പ്രശാന്തൻ , കെ. മൃത്യുഞ്ചയൻ , വാഴമുട്ടം രാധാകൃഷ്ണൻ , ഇ. കെ സുജാതൻ , ജി. മധു , അസിസ്റ്റൻ്റ് കൃഷി ആഫീസർ എസ്. മനോജ് , പനത്തുറ ഫാമിലി ഹെൽത്ത് സെൻ്റർ ജെ. പി. എച്ച് എൻ അംബിളി പി. എസ് തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |