തൃശൂർ: സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തകർന്നതിനെത്തുടർന്ന് സമർപ്പിച്ച പരാതിയിൽ ഉപഭോക്താവിന് സ്റ്റൗവിന്റെ വിലയായ 7800 രൂപയും നഷ്ടപരിഹാരമായി 15000 രൂപയും ചെലവിലേക്ക് 10000 രൂപയും നൽകാൻ വിധി. ഇരിങ്ങാലക്കുട ചിറ്റിലപ്പിള്ളി വീട്ടിൽ വി. ബാബു ജോസ് ഫയൽ ചെയ്ത ഹർജിയിലാണ് കൊടകരയിലെ സ്ഥാപനത്തിനും നിർമ്മാതാവായ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ അപ്‌ളയൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർക്കെതിരെയും വിധിയായത്. പാചകം ചെയ്ത് കുറച്ച് സമയത്തിന് ശേഷം സ്റ്റൗവിന് മുകളിലുള്ള ഗ്ലാസ്സ് പൊട്ടിത്തകരുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ്ധ കമ്മിഷണറുടെ റിപ്പോർട്ട് പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെമ്പർമാരായ എസ്. ശ്രീജ, ആർ. റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്. ഹർജി തീയതി മുതൽ 9 ശതമാനം പലിശയും നൽകണം. അഡ്വ. എ.ഡി. ബെന്നി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |