2024 ജൂലൈ 11 1199 മിഥുനം 27 വ്യാഴാഴ്ച.
(മദ്ധ്യാഹ്ന ശേഷം 1 മണി 3 മിനിറ്റ് 46 സെക്കന്റ് വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം )
അശ്വതി: പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും. വ്യവഹാര വിജയം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
ഭരണി: സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, ധനചെലവ്, ദൂരയാത്രാക്ലേശം.
കാർത്തിക: എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും, വിദ്യാപരമായ മുന്നേറ്റം.
രോഹിണി: പുതിയ അവസരങ്ങൾ, ബിസിനസ്സിൽ നേട്ടം, പ്രശസ്‌തിയും വിജയവും ഒപ്പം ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർത്ഥമായ സഹകരണം.
മകയിരം: പുതിയ ചങ്ങാത്തങ്ങൾ ഉടലെടുക്കും, മേലുദ്യോഗസ്ഥർ സഹായിക്കും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും.
തിരുവാതിര: ധനനേട്ടം, വ്യവഹാര വിജയം, ദേവാലയ ദർശനം, അംഗീകാരവും യാത്രാഗുണവും.
പുണർതം: അനുകൂലമായ വിവാഹ ആലോചന, ആപത്തുകളിൽ നിന്നും രക്ഷ, ഭാര്യാഗുണം.
പൂയം: തൊഴിൽ മേഖലയിൽ നിന്നും നേട്ടം, ദാമ്പത്യ സുഖം, ഗൃഹം മോടിപിടിപ്പിക്കും.
ആയില്യം: ഉദ്യോഗത്തിൽ നേട്ടങ്ങൾ, വിദ്യാവിജയം, ആഗ്രഹങ്ങൾ സഫലമാകും, ബുദ്ധിപരമായി കാര്യങ്ങൾ നീക്കും.
മകം: ഉല്ലാസകരമായ അനുഭവങ്ങൾ, ധനലാഭം, ഉന്നതസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ.
പൂരം: ജീവിതപങ്കാളി മൂലം സുഖവും സമാധാനവും, പലരംഗത്തും വിജയവും അംഗീകാരവും, യാത്രാഗുണം.
ഉത്രം: അനാവശ്യമായി പണം ചെലവഴിക്കും, ലോണുകളും മറ്റും പ്രതികൂലമായേക്കാം, ജാമ്യം നിൽക്കരുത്.
അത്തം: പുതിയ കൂട്ടുകെട്ടുകൾ മൂലം ജീവിതത്തിന് മാറ്റം, നാൽക്കാലി മുഖേനെ സാമ്പത്തിക നേട്ടം.ബന്ധു ഗുണം.
ചിത്തിര: വിവാഹാദി കർമ്മങ്ങൾ കുടുംബത്തിൽ നടക്കും, മറ്റുള്ളവരുടെ ആദരവ് നേടും,വിദേശയാത്രകൾ ഗുണകരമാകും, തടസങ്ങൾ മാറും.
ചോതി: മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ, രോഗാവസ്ഥ, തെറ്റിദ്ധാരണകൾ വന്നുഭവിക്കും.
വിശാഖം: ആത്മവിശ്വാസം നഷ്‌ടപ്പെടുത്തുന്ന സംഗതികൾ സംജാതമാകും, സ്ത്രീകൾ മൂലം അസ്വസ്ഥത, ബന്ധുക്കളുടെ എതിർപ്പുകൾ.
അനിഴം: മറ്റുള്ളവരുടെ സഹായത്താൽ കാര്യലാഭം, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, കുടുംബ സുഖം.
കേട്ട: ദാമ്പത്യജീവിതത്തിൽ വിഷമതകൾ, അനാവശ്യമായി പണം ചെലവാകും, ശത്രുവർദ്ധന.
മൂലം: മാതാവിന്റെ ആരോഗ്യപരിപാലനം നടത്തും, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.
പൂരാടം: സുഖാനുഭവങ്ങൾ, ഉല്ലാസ യാത്രയിൽ ആഗ്രഹസാഫല്ല്യം, പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും.
ഉത്രാടം: ആരെയും വിശ്വാസപൂർവ്വം ഒന്നും ഏൽപ്പിക്കരുത്,അന്യദേശ വാസം, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ.
തിരുവോണം: താൽക്കാലിക ജോലി സ്ഥിരപ്പെടും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, സർക്കാരിൽ നിന്നും അനുകൂലമായി മറുപടി ലഭിക്കും.
അവിട്ടം: ശമ്പള വർദ്ധനവിനും യോഗം, അകന്നു നിന്നവർ അനുകൂലികളാകും, സ്ത്രീകൾക്ക് ധനവർദ്ധനവ്.
ചതയം: ശത്രു ജയം, പ്രണയ കാര്യങ്ങളിൽ സന്തോഷം, കർമ്മരംഗം ഉഷാറാകും.
പൂരുരുട്ടാതി: ധനനഷ്ടം താഴ്‌ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും. ഉന്നതരിൽ നിന്നും വിഷമകരമായ പ്രവർത്തികൾ.
ഉത്തൃട്ടാതി: വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം, ധനപ്രാപ്തി, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
രേവതി: സേവന സന്നദ്ധത പ്രകടിപ്പിക്കും, കീർത്തി ,പദവി എന്നിവ ലഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |