വാടാനപ്പള്ളി: ആയിരം ഇതളുള്ള താമരപ്പൂവ് അഥവാ 'സഹസ്രദള പത്മം ടബ്ബിൽ നട്ടുവളർത്തി വിസ്മയക്കാഴ്ചയൊരുക്കുകയാണ് ജിജി. തൃത്തല്ലൂർ ഗാന്ധിഗ്രാമം വായനശാല പരിസരത്ത് കാണത്ത് കിഷോറിന്റെ ഭാര്യ ജിജി സിവിൽ എൻജിനീയർ കൂടിയാണ്. 2019 മുതൽ കൊവിഡ് സമയത്താണ് ജിജി കൃഷിക്ക് തുടക്കമിട്ടത്. താമരയും ആമ്പലും വീട്ടുമുറ്റത്ത് കൃഷി ചെയ്ത് വരുന്നു. തായ്‌ലൻഡ് വെറൈറ്റി വിത്തുകൾ ഓൺ ലൈൻ വഴി വാങ്ങിയാണ് കൃഷി ചെയ്യുന്നത്. ഇത്തരത്തിൽ ആയിരത്തോളം തൈകൾ ജിജി വളർത്തുന്നുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വരെ ഇത് ഓൺലൈനായി വിൽപ്പന നടത്തി വരുമാനവും നേടുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥയിൽ സഹസ്രദള പത്മം വിരളമായേ വിരിയൂ.
നാല് വർഷത്തിനുള്ളിൽ ആദ്യമായിട്ടാണ് ജിജിയുടെ കൃഷിയിടത്തിൽ സഹസ്രദളപത്മം വിരിഞ്ഞത്. ജൂലിയറ്റ്, ഒക്ടോബസ്, പനിനീർ റോസ്, ബട്ടർ മിൽക്, ഗ്രീൻ ആപ്പിൾ, അഖില, ലക്ഷ്മി, തമോ, വട്‌സാന, ബുച്ച, എഫക്ഷൻ, പിങ്ക് ക്ലൗഡ് എന്നീ ട്രോപ്പിക്കൽ ഇനങ്ങളാണ് (താമര) ഇവിടെ കൃഷി ചെയ്യുന്നത്. വ്യത്യസ്ത കളറിലുള്ള 56ൽ പരം ആമ്പലും ഇതോടൊപ്പമുണ്ട്. നൂറ് കണക്കിന് ടബ്ബുകളിലും പഴയ ഫ്രിഡ്ജ് ബോക്‌സുകളിലുമായാണ് ഇവ വളർത്തുന്നത്. ചാണകപ്പൊടിയും എല്ലുപൊടിയുമാണ് വളം. ആട് , നാടൻ കോഴികൾ എന്നിവയെ വളർത്തിയും പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |