തൃശൂർ: ജില്ലയിൽ ഓടുന്ന സ്വകാര്യ ബസിലെ സീറ്റുകൾ തമ്മിലുള്ള അകലം കുറയ്ക്കുന്നുവെന്ന പരാതിയിൽ ബസുകൾ നാല് മാസത്തിനകം പരിശോധിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്കാണ് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദ്ദേശം നൽകിയത്. സീറ്റുകൾ തമ്മിലുള്ള അകലം കുറച്ചത് കാരണം യാത്രക്കാർ ദുരിതത്തിലാണെന്ന പരാതിയിലാണ് ഉത്തരവ്. തൃശൂർ ആർ.ടി.ഒയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. ബസുകളുടെ രജിസ്‌ട്രേഷൻ സമയത്തും ഫിറ്റ്‌നെസ് ടെസ്റ്റിന്റെ സമയത്തും സീറ്റുകൾ തമ്മിലുള്ള അകലം പരിശോധിക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും പരിശോധനയുണ്ട്. എന്തെങ്കിലും പോരായ്മ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. ഇത്തരം പ്രവൃത്തികൾ കുറ്റകരമാണെന്നും റിപ്പോർട്ട് പറയുന്നു. പുന്നയൂർക്കുളം സ്വദേശി ശ്രീജിത്ത് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |