കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയ്ക്ക് 100 വർഷം തടവും, 1.25 ലക്ഷം പിഴയും ശിക്ഷ. കടനാട് നൂറുമല ഭാഗത്ത് മാക്കൽ ജിനു എം.ജോയിയെ (36) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്. പിഴ അടച്ചാൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. 2018 മാർച്ച് 24 മുതൽ 2021 ജനുവരി വരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന ജോസ് കുര്യനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷനായി അഡ്വ.ജോസ് മാത്യു തയ്യിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |