അംബാനി കുടുംബം എന്നും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം നടന്നത്. മാസങ്ങൾ നീണ്ടുനിന്ന് വിവാഹ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും ഏറെ വെെറലാണ്. രാധികയെക്കുറിച്ച് നിരവധി വാർത്തകൾ വന്നിട്ടുണ്ട്. എന്നാൽ മുകേഷ് അംബാനിയുടെ സഹോദരനായ അനിൽ അംബാനിയുടെയും ടീന അംബാനിയുടെയും മരുമകൾ കൃഷ ഷായെക്കുറിച്ച് അധികമാർക്കും അറിയില്ല. 2022ലാണ് അനിൽ അംബാനിയുടെ മകൻ അൻമോൽ അംബാനി കൃഷ ഷായെ വിവാഹം കഴിക്കുന്നത്.
സാമൂഹിക പ്രവർത്തകയും സംരംഭകയുമാണ് മുംബയ് സ്വദേശിയായ കൃഷ ഷാ. നീലത്തിന്റെയും നികുഞ്ച് ഷായുടെയും ഇളയമകളായ കൃഷ ഷാ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സോഷ്യൽ പോളിസി ആൻഡ് ഡെവലപ്മെന്റ് പഠിക്കുകയും കാലിഫോർണിയ സവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ ഇക്കണോമിക്സിൽ ബിരുദം നേടുകയും ചെയ്തു.
യുകെയിലാണ് കൃഷ ഷാ തന്റെ കരിയർ ആദ്യം തുടങ്ങിയത്. അവിടെ 'ഡിസ്കോ' എന്ന ഒരു സോഷ്യൽ നെറ്റ്‌വർക്ക് സ്ഥാപനം ആരംഭിച്ചു. കൊവിഡ് 19 മഹാമാരിയ്ക്കിടയിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി കൃഷ 'ലവ്നോട്ട്ഫിയ' എന്ന ക്യാമ്പെയ്ൻ നടത്തി. അവിടെ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച ശേഷമാണ് കൃഷ ഇന്ത്യയിലെത്തുന്നത്.
ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തത് പ്രകാരം കൃഷ ഷായുടെ പിതാവ് നികുഞ്ച് ഷാ, നികുഞ്ച് എന്റർപ്രെെസസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. 2021 ഇദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം മകൻ മിഷാലാണ് കുടുംബ ബിസിനസ് ഏറ്റെടുത്തത്. കൃഷയുടെ അമ്മ നീലം ഷാ ഒരു ഫാഷൻ ഡിസെെനറായിരുന്നു. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2010ൽ തന്റെ മൂത്ത മകൾ നൃതിക്കൊപ്പം വീണ്ടും ബിസിനസ് രംഗത്ത് നീലം എത്തിയതായി റിപ്പോർട്ടുണ്ട്.
കൃഷയുടെ മൂത്ത സഹോദരനായ മിഷാലാണ് കുടുംബ ബിസിനസ് കെെകാര്യം ചെയ്യുന്നത്. മിഷാൽ സിഒഒ ആയി സേവനമനുഷ്ഠിക്കുന്ന ഡിസ്‌കോയുടെ സഹസ്ഥാപകയും സിഇഒയുമാണ് കൃഷ. നികുഞ്ച് ഗ്രൂപ്പിന്റെ ഡയറക്ടർ കൂടിയാണ് കൃഷ.
2010കളുടെ തുടക്കത്തിൽ അനിൽ അംബാനി ചില സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഈ സമയത്ത് അൻമോൽ കമ്പനിയുടെ വളർച്ചയ്ക്ക് ഒരു പ്രത്യേക പങ്കുവഹിച്ചു. റിലയൻസ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുക്കുകയും 40ശതമാനത്തോളം ഉയർച്ചയിലേക്ക് കമ്പനിയെ നയിക്കാനും അൻമോലിന് കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |