കിലുക്കാംപെട്ടി എന്ന സിനിമയിൽ ജയറാമിന്റെ നായികയായ സുചിത്ര കൃഷ്ണമൂർത്തിയെ അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാൻ കഴിയില്ല. മഹാരാഷ്ട്രക്കാരിയായ സുചിത്ര ഹിന്ദിയിലും തെലുങ്കിലും കന്നടയിലും തമിഴിലും പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മികച്ച ഗായിക കൂടിയാണ്. ജർമ്മനിയിലെ ഒരു പാർട്ടിയിൽ പങ്കെടുത്തതിനെക്കുറിച്ച് സുചിത്രയുടെ കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ബെർലിനിലെ നേക്കഡ് പാർട്ടിയിൽ (പൂർണ നഗ്നരായി ആളുകൾ പങ്കെടുക്കുന്ന പാർട്ടികളെയാണ് നേക്കഡ് പാർട്ടി അഥവാ ന്യൂഡ് പാർട്ടി എന്ന് പറയുന്നത്) പങ്കെടുത്തുവെന്നും 20 മിനിറ്റുകൊണ്ട് അവിടെ നിന്ന് ഇറങ്ങിയെന്നുമാണ് സുചിത്ര കൃഷ്ണമൂർത്തി പറയുന്നത്.
'നിങ്ങളുടെ മസ്തിഷ്‌കം വേർപ്പെടുന്ന തരത്തിൽ തുറന്നമനസുണ്ടാകരുത്. എല്ലായ്‌പ്പോഴും ഞാനൊരു ഇന്ത്യക്കാരി തന്നെ. ഒരു കുളിയും കുറച്ച് ഗായത്രി മന്ത്രം ജപിക്കലും ആവശ്യമായ വ്യക്തി', സുചിത്ര കുറിച്ചു.
അതേസമയം, പാശ്ചാത്യരാജ്യങ്ങളിൽ ന്യൂട്ട്പാർട്ടി അഥവാ നേക്കഡ്പാർട്ടി സ്വാഭാവികമാണ്. ബോഡി പോസിറ്റിവിറ്റി പാർട്ടി എന്ന വിശേഷണവുമുണ്ട്. 1980 കളിലാണ് ഇവയുടെ തുടക്കമെന്ന് കരുതപ്പെടുന്നു. ന്യൂഡ് പാര്‍ട്ടികള്‍ക്കെതിരേ വ്യാപകമായി വിമര്‍ശനം ഉയരാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |