ട്രെയ്‌നിംഗ് കോ -ഓർഡിനേറ്റർ അഭിമുഖം
നാഷണൽ സർവീസ് സ്‌കീം എംപാനൽഡ് ട്രെയ്‌നിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ട്രെയ്‌നിംഗ് കോ ഓർഡിനേറ്റർ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ആഗസ്റ്റ് ഒന്നിന് രാവിലെ പത്തിന് സർവകലാശാല ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ.
എം.സി.എ റഗുലർ/ലാറ്ററൽ എൻട്രി പ്രവേശനം
സി.സി.എസ്.ഐ.ടി കാലിക്കറ്റ് സർവകലാശാലാ കാമ്പസ്, വടകര, കുറ്റിപ്പുറം, മുട്ടിൽ, മഞ്ചേരി, തൃശൂർ ജോൺ മത്തായി സെന്റർ, പുതുക്കാട്, മണ്ണാർക്കാട്, തളിക്കുളം എന്നിവിടങ്ങളിൽ നിലവിലുള്ള ഓപ്പൺ/റിസർവേഷൻ ഒഴിവിലേക്ക് എം.സി.എ റഗുലർ/ലാറ്ററൽ എൻട്രി പ്രവേശന മൂന്നാംഘട്ട കൗൺസലിംഗ് സി.സി.എസ്.ഐ.ടി കാലിക്കറ്റ സർവകലാശാല കാമ്പസിൽ ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് നടക്കും. മേയ് 16-ന് നടത്തിയ പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന. 20ന് നടത്തിയ എം.സി.എ എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കൗൺസലിംഗിൽ പങ്കെടുക്കണം. എസ്.സി/എസ്.ടി വിഭാഗക്കാരുടെ അഭാവത്തിൽ സീറ്റുകൾ ഒ.ഇ.സി വിഭാഗത്തിനും അവരുടെ അഭാവത്തിൽ എസ്.ഇ.ബി.സി വിഭാഗത്തിനും നൽകും. ബി.പി.എൽ സീറ്റുകളിൽ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ ഓപ്പൺ വിഭാത്തിന് നൽകും. സംവരണ സീറ്റുകളിൽ പ്രവേശനത്തിന് ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. സർവകലാശാലാ വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡും ആന്റി റാഗിംഗ് അഫിഡവിറ്റും ഡൗൺലോഡ് ചെയ്ത് സർട്ടിഫിക്കറ്റുകളും ഫീസും സഹിതം എത്തണം. വിവരങ്ങൾക്ക്: 0494 2407422.
എം.എസ് സി പ്രവേശനം
സി.സി.എസ്.ഐ.ടി കാലിക്കറ്റ് സർവകലാശാല കാമ്പസ്, മഞ്ചേരി, വടകര, തൃശൂർ ഡോ.ജോൺ മത്തായി സെന്റർ എന്നിവിടങ്ങളിലെ ഒഴിവുള്ള (ഓപ്പൺ/റിസർവേഷൻ) സീറ്റുകളിൽ എം.എസ്.സി പ്രവേശനം ആഗസ്റ്റ് ആറിന് രാവിലെ 10.30-ന് അതത് സി.സി.എസ്.ഐ.ടികളിൽ നടക്കും. 20ന് നടത്തിയ പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പങ്കെടുക്കണം. മേയ് 16-ലെ പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന. സംവരണസീറ്റുകളിൽ പ്രവേശനത്തിന് ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം എത്തണം. ഫീസ്: 33,050 രൂപ. വിവരങ്ങൾക്ക്: 0494 2407422.
അപേക്ഷാതീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനപരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന എം.എസ്.സി ജനറൽ ബയോടെക്നോളജി, എം.എസ്.സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷക്ക് ഓൺലൈനിൽ അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് മൂന്ന് വരെ നീട്ടി.
മാർച്ച് 22-ലെ വിജ്ഞാപനപ്രകാരം കോഴ്സുകൾക്ക് നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിജ്ഞാപനം വെബ്സൈറ്റിൽ. അപേക്ഷാ ഫീസ് ജനറൽ 650 രൂപ, എസ്.സി/എസ്.ടി 440 രൂപ. രണ്ട് കോഴ്സുകൾക്കും അപേക്ഷിക്കുന്നതിന് ഒറ്റത്തവണ ഫീസ് അടച്ചാൽ മതി.എം.എസ്.സി ജനറൽ ബയോടെക്നോളജി പരീക്ഷ ആഗസ്റ്റ് ആറിന് രാവിലെ 10.30-ന് സർവകലാശാലാ കാമ്പസ് ബയോടെക്നോളജി പഠനവകുപ്പിലും, എം.എസ്.സി ഹെൽത്ത് ആന്റ് യോഗ തെറാപ്പി പരീക്ഷ ആഗസ്റ്റ് എട്ടിന് രാവിലെ 10.30-ന് സർവകലാശാലാ ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിലും നടക്കും. അപേക്ഷിച്ചവർ അപേക്ഷയുടെ പ്രിന്റൗട്ട്, ഐ.ഡി സഹിതം പരീക്ഷക്ക് ഹാജരാകണം. വിവരങ്ങൾ www.cuonline.ac.inൽ.ഫോൺ: 0494 2407551, 2407403.
എൽ.എൽ.എം പ്രവേശനം
നിയമപഠനവകുപ്പിൽ നടത്തുന്ന എൽ.എൽ.എം (സ്വാശ്രയം, ഒരു വർഷം) പ്രവേശനത്തിന് ഒഴിവുള്ള എസ്.സി (മൂന്ന്), എസ്.ടി (മൂന്ന്) ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് മൂന്ന് വരെ നീട്ടി. ഇ-പെയ്മെന്റായി ജനറൽ 835 രൂപ, എസ്.സി/എസ്.ടി 470 രൂപ അടച്ച് www.cuonline.ac.inൽ എൻട്രൻസ് കോഴ്സസ് ലിങ്കിലെ ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടലിലൂടെ കാപ് ഐ.ഡി നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. പരീക്ഷ ആഗസ്റ്റ് ആറിന് രാവിലെ 10.30ന് പഠനവകുപ്പിൽ നടക്കും. ഫോൺ: 0494 2407584, 2407016.
ഫൈനൽ പി.ജി ഹാൾടിക്കറ്റ്
ആഗസ്റ്റ് രണ്ടിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ഫൈനൽ എം.എ /എം.എസ്.സി /എം.കോം പരീക്ഷകൾക്ക് അപേക്ഷിച്ചവർ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഹാൾടിക്കറ്റിൽ കാണുന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. പരീക്ഷാകേന്ദ്രം ഉറപ്പുവരുത്താൻ വെബ്സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കണം. സംശയങ്ങൾക്ക് വെബ്സൈറ്റിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടണം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ് സി ഫാഷൻ ആൻഡ് ടെക്സ്‌റ്റൈൽ ഡിസൈനിംഗ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
എം.പി.എഡ് ഒന്നാം സെമസ്റ്റർ ഏപ്രിൽ 2019, രണ്ടാം സെമസ്റ്റർ സെപ്തംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |