മലപ്പുറം: നിപ വൈറസ് ബാധിച്ച് മരിച്ച 14കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 സാമ്പിളുകൾ നെഗറ്റീവ്. മരിച്ച കുട്ടിയുടെ ബന്ധുക്കളുടെ പരിശോധനാഫലവും പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോൾ സമ്പർക്കത്തിലായ തിരുവനന്തപുരത്തുകാരായ രണ്ടുപേരുടെ ഫലവും ഇതിലുൾപ്പെടും. നിലവിൽ ഇരുവരും തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും വിവിധ ആശുപത്രികളിലും വീട്ടിലുമായി നിരീക്ഷണത്തിലായവരുമായ 15 പേരുടെ സാമ്പിളുകളാണ് കോഴിക്കോട് വൈറോളജി ലാബിലേക്ക് അയച്ചിരുന്നത്. ഇതിൽ വീട്ടിൽ നിരീക്ഷണത്തിലായ തിരുവനന്തപുരത്തുകാരുടെ ഫലമാണ് ലഭിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |