പഴയങ്ങാടി:മാടായിപ്പാറയിലെ സസ്യ വൈവിദ്ധ്യം സംരക്ഷിക്കുന്നതിനെ സംബന്ധിച്ചും മിയാവാക്കി വനവൽക്കരണത്തെ സംബന്ധിച്ചും മാടായി ഗവർമെൻ്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു. റോട്ടറി മാടായിയുടേയും ജി.ജി.എച്ച്.എസ് മാടായി എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാർ കണ്ണൂർ എസ്.എൻ.കോളജ് അസോസിയേറ്റഡ് പ്രൊഫസർ കെ.പി.പ്രശാന്ത് ഉൽഘാടനം ചെയ്തു. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ മിയാവാക്കി വനവൽക്കരണത്തിന്റെ സവിശേഷത സംബന്ധിച്ച് വിഷയാവതരണം നടത്തി. റോട്ടറി പ്രസിഡന്റ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. എൻ.വി.രാമകൃഷ്ണൻ, കെ.അരവിന്ദാക്ഷൻ, എസ്.പി.ശ്രീധരൻ ,സി.പി സന്ധ്യ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |