ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബമാണ് അംബാനി കുടുംബം. അവരുടെ ജീവിത രീതിയും ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഈ മാസം 12നായിരുന്നു മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഇളയ മകനായ അനന്ദ് അംബാനിയുടെ ആഡംബരവിവാഹം നടന്നത്. ലോകം കണ്ടതിൽ വച്ച് ഏറ്റവും ആഡംബരം നിരഞ്ഞ വിവാഹമായിരുന്നു അത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.
വിവാഹച്ചടങ്ങുകളിൽ അംബാനി കുടുംബത്തിലുള്ളവർ ധരിച്ചിരുന്ന വസ്ത്രങ്ങളുടെയും അണിഞ്ഞ ആഭരണങ്ങളും വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിവാഹച്ചടങ്ങിന് ശേഷം നടന്ന മംഗൾ ഉത്സവ് റിസപ്ഷനിൽ നിതാ അംബാനി അണിഞ്ഞ മോതിരമാണ് ഫാഷൻ ലോകത്ത് ചർച്ചയാകുന്നത്. 'മിറർ ഓഫ് പാരഡെെസ്' എന്നറിയപ്പെടുന്ന ഈ വജ്ര മോതിരം വളരെയധികം സവിശേഷതകൾ നിറഞ്ഞതാണ്.
ദീർഘ ചതുരാകൃതിയിലാണ് മോതിരത്തിൽ വജ്രം പിടിപ്പിച്ചിരിക്കുന്നത്. 54 കോടി രൂപയാണ് ഈ മോതിരത്തിന്റെ വില. 2019ലെ ക്രിസ്റ്റീസ് ലേലത്തിലാണ് നിത അംബാനി ഈ മോതിരം സ്വന്തമാക്കിയത്. മുഗൾ രാജകുടുംബത്തിന്റെ ഭാഗമായിരുന്നു ഈ വജ്രമെന്നാണ് അറിയപ്പെടുന്നത്. മുഗൾ ഭരണാധികാരികൾ അവരുടെ കിരീടത്തിൽ വയ്ക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. ഈ മോതിരത്തിനൊപ്പം വജ്രങ്ങൾ നിറഞ്ഞ മാലയും വളകളും കമ്മലുമാണ് നിത അണിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |