തൃശൂർ : പീച്ചി ഡാമിൽ കെ.എസ്.ഇ.ബി വൈദ്യുതി ഉത്പാദനം ആരംഭിച്ചു. 0.5 മില്ലി മീറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. കഴിഞ്ഞവർഷം അമ്പത് ശതമാനത്തോളം വരെ വെള്ളം പീച്ചി ഡാമിലുണ്ടായിരുന്നില്ല. വേനലിൽ പരിമിതമായാണ് കുടിവെള്ളത്തിനായി ഡാം തുറന്നത്. നിലവിൽ വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട് ഡാം തുറന്നിട്ടുണ്ട്. പൂമല ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ മൂന്ന് സെന്റിമീറ്റർ തുറന്നു. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒന്ന്, മൂന്ന്, ആറ് സ്പിൽവേ ഷട്ടറുകൾ അഞ്ച് സെന്റി മീറ്റർ തുറന്നു. അസുരൻകുണ്ട് ഡാമിന്റെ മൂന്ന് ഷട്ടർ എട്ട് സെന്റി മീറ്ററാണ് തുറന്നത്. വാഴാനി ഡാമിന്റെ അഞ്ച് സെന്റി മീറ്റർ വീതം നാലു ഷട്ടറാണ് തുറന്നത്. മഴയെ തുടർന്ന് പത്താഴക്കുണ്ട് ഡാമിലെ നിലവിലെ ജലനിരപ്പ് 12.81 മീറ്ററായതിനാൽ രണ്ടാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |