കോഴിക്കോട് : കോഴിക്കോട്ട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലുവയസുകാരനാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പുതുച്ചേരിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.
പ്രാഥമിക പരിശോധനയിൽ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു, നേരത്തെ തന്നെ ചികിത്സയിലായതിനാൽ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
നാലുദിവസം മുൻപ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ രണ്ട് കുട്ടികളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. ഉതിൽ കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരൻ വെന്റിലേറ്ററിൽ തുടരുകയാണ്, കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് .
അതേസമയം പയ്യോളി സ്വദേശിയായ പതിനാലുകാരൻ കഴിഞ്ഞയാഴ്ച രോഗമുക്തി നേടിയിരുന്നു, ഈ വർഷം ഇതുവരെ മൂന്നുകുട്ടികൾ മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് മരിച്ചത്. മേയ് 21ന് മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ചു വയസുകാരിയും ജൂൺ 16ന് കണ്ണൂർ സ്വദേശിയായ 13കാരിയും ജൂലായ് മൂന്നിന് ഫാറൂഖ് സ്വദേശിയായ 12കാരനുമാണ് മരിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |