കൊച്ചി: അമീബിക് മസ്തിഷ്കജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ തൃശൂരിലും കൊച്ചിയിലുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന തൃശൂർ വെങ്കിടങ്ങ് പാടൂർ സ്വദേശിയായ 12കാരൻ അജ്സൽ രോഗമുക്തനായി അമൃത ആശുപത്രിയിൽനിന്ന് ചികിത്സ പൂർത്തിയാക്കി മടങ്ങി. രോഗത്തെ അതിജീവിക്കാൻ കരുത്തേകിയ അമൃതയിലെ ഡോക്ടർമാർക്ക് മധുരം നൽകി, നന്ദി പറഞ്ഞാണ് അജ്സൽ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ കുട്ടി രോഗമുക്തി നേടിയതായി ചികിത്സയ്ക്ക് നേതൃത്വം നൽകിയ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ.കെ.പി. വിനയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |