ആലപ്പുഴ: മഴക്കാലത്ത് ആലപ്പുഴ നഗരത്തിൽ തോടുകളും കാനകളും യഥാസമയം വൃത്തിയാക്കാത്തത് മൂലമുണ്ടാകുന്ന വെള്ളക്കെട്ടിനു പരിഹാരം ഉണ്ടാക്കണമെന്നും, റോഡ് പുതുക്കിപണിയുമ്പോൾ കടകളിലേക്ക് വെള്ളം കയറാത്ത രീതിയിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനം നടത്തണമെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ വെസ്റ്റ് യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു. മഴക്കാലത്ത് ധാരാളം കടകളിൽ വെള്ളം കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുണ്ട്. യൂണിറ്റ് ഭാരവാഹികളായ സുബ്രഹ്മണ്യൻ, ജോസഫ് ഫ്രാൻസിസ്, ബഷീർ, സൈജു, മാണിക്യവേൽ എന്നിവർ ചേർന്ന് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |