മുണ്ടിയപ്പള്ളി : വൈ.എം.സി.എ സ്പോർട്സ് ആൻഡ് ഗെയിംസ് വിഭാഗം നടത്തിയ ഡബിൾസ് ക്യാരംസ് മത്സരത്തിൽ സെന്റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തെ പരാജയപ്പെടുത്തി മാന്താനം ടീം ചാമ്പ്യൻമാരായി. വൈ എം സി എ ടീമിനാണ് മൂന്നാം സ്ഥാനം. ടൂർണമെന്റ് കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. സൂര്യൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.യോഹന്നാൻ, റോയി വർഗീസ് ഇലവുങ്കൽ, ജോയിന്റ് സെക്രട്ടറി കുര്യൻ ചെറിയാൻ, ട്രഷറർ മാത്യു ചെറിയാൻ, കൺവീനർ വർഗീസ് തോമസ്, ബിജു സക്കറിയ, ഷിബു ജോർജ്, എബ്രഹാം കെ ജോൺ, ജേക്കബ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |