ഇന്ത്യയിൽ നിന്നും ഗൾഫിലേക്കും അമേരിക്കയിലേക്കും എന്നപോലെ നിരവധി ജനങ്ങൾ ജോലിക്കും പഠനത്തിനുമായി കുടിയേറിയിട്ടുള്ള രാജ്യമാണ് കാനഡ. എന്നാൽ അടുത്തിടെ സർക്കാർ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ രാജ്യത്തേക്ക് ഭാവി കരുപ്പിടിപ്പിക്കാൻ പോകുന്നതിനും അവിടെ തൊഴിൽ തേടുന്നതിനുമെല്ലാം ഇന്ത്യക്കാർക്കടക്കം പ്രതിസന്ധി നേരിട്ടു. നിലവിൽ രാജ്യത്തെത്തിയവർ പോലും നല്ലൊരു തൊഴിലില്ലാതെ കഷ്‌ടപ്പെടുന്നുണ്ട്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും വിദേശികളടക്കമുളളവരെ വീണ്ടും തങ്ങളുടെ നാട്ടിൽ ജോലിക്കായി വിളിച്ചിരിക്കുകയാണ് കാനഡ ഇപ്പോൾ. കാനഡ റവന്യു ഏജൻസിയാണ് ഇപ്പോൾ ഉദ്യോഗാർത്ഥികളെ തേടുന്നത്. കാനഡ സർക്കാരിന്റെയും വിവിധ പ്രവിശ്യകളുടെയും നികുതി സംവിധാനം നിയന്ത്രിക്കുന്നത് ഈ ഏജൻസിയാണ്.
കനേഡിയൻ വർക് പെർമിറ്റ്, വ്യക്തിഗത വിവരങ്ങൾ ഉള്ള സ്‌റ്റാൻഡേർഡ് ടെസ്‌റ്റ് ഫലങ്ങളുള്ള ഒരു കാൻഡിഡേറ്ര് പ്രൊഫൈൽ എന്നിവ ആവശ്യമാണ്. ഇവരണ്ടും ഇപ്പോൾ കാനഡയിലുള്ളവർക്കുള്ളതിനാൽ അവർക്കാണ് അവസരം. നാട്ടിലുള്ളവർക്ക് കഴിയില്ല. ഓഡിറ്റ്, ഇൻഫർമേഷൻ ടെക്‌നോളജി,ഫിനാൻസ് വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.
കംപ്ളയൻസ് പ്രോഗ്രാം സപ്പോർട്ട് ക്ളർക്ക് ആൻഡ് ഇൻവസ്‌റ്റിഗേഷൻ സപ്പോർട്ടിംഗ് ക്ളാർക്ക്
ഗ്രൂപ്പ് ആന്റ് ലെവൽ-എസ്‌പി-03
സ്ഥലം-കെലോവ്ന, സറെ, വാൻകൂവർ, വിക്‌ടോറിയ, ബ്രിട്ടീഷ് കൊളംബിയ.
അപേക്ഷ നമ്പർ-61324151
ശമ്പളം- വർഷം 58307 മുതൽ 64361 ഡോളർ വരെ.
അവസാന തീയതി ഇന്നാണ്.
ദ്വിഭാഷ ഏജന്റ് ഓഫീസർ
ഗ്രൂപ് ആന്റ് ലെവൽ-എസ്‌പി-04
സ്ഥലം: വിന്നിപെഗ് ടാക്സ് സെന്റർ/സെന്റർ ഫിസിക്കൽ ഡി വിന്നിപെഗ്
ഭാഷ: ദ്വിഭാഷാ നിർബന്ധം
മേഖല: പടിഞ്ഞാറൻ
അപേക്ഷ നമ്പർ: 61324151
അവസാന തീയതി: 16-08-2024
എൻട്രി ലെവൽ ജോലികൾ
ഗ്രൂപ്പ് ആൻഡ് ലെവൽ: എസ്‌പി-002
സ്ഥലം: സഡ്ബറി
ഭാഷ: വിവിധ ഭാഷാ പ്രൊഫൈലുകൾ മേഖല: ഒന്റാറിയോ
അപേക്ഷ നമ്പർ: 60208411
അവസാന തീയതി: 19-09-2024
ദ്വിഭാഷാ കോൾ സെന്റർ ഏജന്റ്
ഗ്രൂപ്പ് ആൻഡ് ലെവൽ: എസ്‌പി-003
സ്ഥലം: 2204 വാക്ക്ലി റോഡ്, ഒട്ടാവ
ഭാഷ: ദ്വിഭാഷാ നിർബന്ധം
മേഖല: ഒന്റാറിയോ
അപേക്ഷ നമ്പർ: 60097434
അവസാന തീയതി: 27-09-2024
മറ്റ് ജോലികൾ
ഗ്രൂപ്പ് ആൻഡ് ലെവൽ: എസ്‌പി-004
അപേക്ഷ നമ്പർ: 60760477
അവസാന തീയതി: 02/01/2025
ഭാഷ: ദ്വിഭാഷ നിർബന്ധം
മേഖല: ക്യൂബെക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |