കൊല്ലം: അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ വെറുതെ വിട്ടു. മുണ്ടയ്ക്കൽ തെക്കേവിള ചേരിയിൽ ഇരവിപുരം മാർക്കറ്റിന് സമീപം താമസിച്ചിരുന്ന മുരുകനെയാണ് (43) കൊല്ലം അഡീഷണൽ സെഷൻസ് നാലാം കോടതി വെറുതെ വിട്ട് ഉത്തരവായത്.
2022 ജൂൺ 11ന് മുരുകൻ ഭാര്യ ഈശ്വരിയെ (31) സ്റ്റീൽ പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. തലയ്ക്ക് നിരവധി തവണ അടിച്ചതിനാൽ തലയോട്ടി ചിതറിയ നിലയിലായിരുന്നു നെഞ്ചിലെ എല്ലുകൾക്കും പൊട്ടലുണ്ടായി. പ്രതി മുരുകൻ സംഭവം ദിവസം രാത്രി ഏറെ വൈകി വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടതായും വഴക്ക് പതിവായിരുന്നുവെന്നും സാക്ഷിമൊഴികളുമുണ്ടായിരുന്നു. എന്നാൽ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന നിഗമനത്തിലാണ് വിധി. പ്രതിക്കായി ചാണക്യ അസോസിയേറ്റ്‌ഡസിലെ അഭിഭാഷകരായ ആനന്ദ് ബ്രഹ്മാനന്ദ്, മനു ശ്രീകുമാർ, രജിത റഹിം എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |