നിലമ്പൂർ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇരയായവരിൽ 52 പേരുടെ മൃതദേഹങ്ങളും 84 ശരീരഭാഗങ്ങളും നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ലഭിച്ചു.
28 പുരുഷന്മാരുടെയും 21 സ്ത്രീകളുടെയും രണ്ട് ആൺകുട്ടികളുടെയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെയും മൃതദേഹമാണ് ലഭിച്ചത്. ചൊവ്വാഴ്ച 32 മൃതദേഹങ്ങളും 25 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചിരുന്നത്. ഇന്നലെ 20 മൃതദേഹങ്ങളും 59 അവശിഷ്ടങ്ങളും ലഭിച്ചു. തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കളെത്തി കൊണ്ടുപോയി. 28 മൃതദേഹങ്ങളും 28 ശരീരഭാഗങ്ങളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് വയനാട്ടിലേക്ക് കൊണ്ടുപോയി. എല്ലാ മൃതദേഹങ്ങളും മേപ്പാടി സി.എച്ച്.സിയിലേക്കാണ് മാറ്റുന്നത്. ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണിത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിച്ചവ ഫ്രീസറിലാക്കിയാണ് കൊണ്ടുപോകുന്നത്. 30 അംബുലൻസുകളാണ് ഇതുവരെ വയനാട്ടിലേക്ക് തിരിച്ചത്. പൊലീസ് എസ്‌കോർട്ടും പൈലറ്റ് വാഹനവും കൂടെ പോകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |