പത്തനംതിട്ട : ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്ക് വീൽചെയർ എന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ അപേക്ഷകർ രേഖകൾ സഹിതം 31 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകന്റെ വരുമാനം ഒരു ലക്ഷത്തിന് താഴെ ആയിരിക്കണം (ബി.പി.എൽ, എ.പി.എൽ). ആദ്യമായി അപേക്ഷിക്കുന്നവരായിരിക്കണം. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമായവരായിരിക്കണം.ഫിസിക്കൽ ഡിസബിലിറ്റി 40 ശതമാനമോ അതിന് മുകളിലോ ഉള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0468 2325168.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |