റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ഓഗസ്റ്റ് 3 - 1199 കർക്കടകം 19 ശനിയാഴ്ച. ( പകൽ 11 മണി 58 മിനിറ്റ് 33 സെക്കന്റ് വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം )
പിതൃക്കൾക്ക് ബലിയിടുന്നവരുടെ ശ്രദ്ധയ്ക്ക് ; അമാവാസി ശനിയാഴ്ച വൈകുന്നേരം 3 മണി 50 മിനിറ്റ് കഴിഞ്ഞു 33 സെക്കൻഡ് മുതൽ അടുത്ത ദിവസം ഞായറാഴ്ച്ച വൈകുന്നേരം 4 മണി 42 മിനിറ്റ് 28 സെക്കൻഡ് വരെ മാത്രം.
അശ്വതി: ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും, ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭ്യത. അധിക്ഷേപങ്ങളെ നിഷ്‌പ്രയാസം അതിജീവിക്കാന്‍ സാധിക്കും. ജന്മനാട്ടിലേക്ക് സ്‌ഥാനമാറ്റം.
ഭരണി: സന്താനങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കും.സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളില്‍ നേട്ടം.
കാര്‍ത്തിക: വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, വിദേശവാസം ഗുണം ചെയ്യും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, ഭൂമി ക്രയവിക്രയങ്ങള്‍ നടക്കും.
രോഹിണി: കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, എല്ലാ രംഗത്തും അഭിവൃദ്ധി. പ്രത്യേകാഭിലാഷങ്ങള്‍ നടപ്പിലാകും, പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും.
മകയിരം: രാഷ്‌ട്രീയരംഗത്തുള്ളവര്‍ക്കും, കലാരംഗത്തുള്ളവര്‍ക്കും ധനസമൃദ്ധി. കല,വിദ്യാഭ്യാസം,തുടങ്ങിയ മേഖലകളില്‍ നേട്ടം,ശത്രുക്കളുടെ ഉപദ്രവം കുറയും.
തിരുവാതിര: ധനാഭിവൃദ്ധി,കുടുബസുഖം, വിവാഹംമൂലം ഉയര്‍ച്ച. ദീര്‍ഘദൃഷ്‌ടിയോടെ കാര്യങ്ങള്‍ ചെയ്യും, ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും.
പുണര്‍തം: ഗൃഹത്തില്‍ സന്തുഷ്‌ടിയും സ്വസ്ഥതയും,ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും.ജോലിയില്‍ അനുകൂലമായ രീതിയില്‍ മാറ്റം, ഉന്നത സ്ഥാന ലഭ്യത.
പുയം: സ്ത്രീ സംബന്ധ വിഷയങ്ങളില്‍ നല്ല കരുതല്‍ വേണം,പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത. അയല്‍ക്കാരുമായി കലഹം, ഏതുകാര്യവും ദീര്‍ഘദൃഷ്‌ടിയോടെ ചെയ്യുക.
ആയില്യം: കുടുംബത്തില്‍ പലവിധ അസ്വസ്‌ഥതകള്‍ ഉണ്ടാകും,എല്ലാ കാര്യത്തിലും പരാജയസാധ്യത. രോഗങ്ങളാല്‍ ദുരിതം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും.
മകം: ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും. പഠനത്തില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക.
പൂരം: ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങള്‍ക്ക് വഴിയൊരുക്കും. പണം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്‌മതപാലിക്കുക. രോഗസാധ്യത.
ഉത്രം: സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, ദാമ്പത്യസുഖക്കുറവ്. നിസാരമായി കരുതുന്ന കാര്യങ്ങള്‍ വല്ലാതെ കുഴക്കും,അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.
അത്തം: സുഹൃദ്ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം.കര്‍മരംഗത്ത് നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും, സന്തോഷകരമായ അനുഭവങ്ങള്‍.
ചിത്തിര: വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും.യാത്രയില്‍ വളരെ കരുതല്‍ വേണം.പ്രേമകാര്യങ്ങളില്‍ സമാധാനക്കുറവ്, ആരോഗ്യപ്രശ്നങ്ങള്‍.
ചോതി: പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കും, ബിസനസ്സ് പുനരാരംഭിക്കും. വ്യാപാര രംഗത്തുള്ളവർക്ക് വളരെ നേട്ടം, സര്‍വാഭീഷ്‌ടസിദ്ധി.
വിശാഖം: ജീവിതത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഒരു അപൂര്‍വ ആത്മബന്ധം ലഭിക്കും.നല്ല മുന്നേറ്റം, അന്യരാജ്യത്ത് വിജയം, സ്നേഹശീലം.
അനിഴം: സാഹിത്യകാരന്‍മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍,ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങും.സര്‍വഐശ്വര്യങ്ങളും ലഭിക്കും.
കേട്ട: വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, സഹോദര ഗുണം, നല്ല കാര്യശേഷി, യാത്രാഗുണം, സുഖജീവിതം.
മൂലം: ധനവരവ്, കലാപരമായി നല്ലസമയം, കൂര്‍മ്മ ബുദ്ധി.സ്ത്രീ ഗുണം, ആഗ്രഹ സാഫല്ല്യം, സംതൃപ്തി, കുടുംബസുഖം,യാത്രയില്‍ നേട്ടം, കടബാദ്ധ്യതകള്‍ കുറയും.
പൂരാടം: അപ്രതീക്ഷിതമായ പല നേട്ടങ്ങള്‍ ഉണ്ടാകും, ഉത്തരവാദിത്വങ്ങൾ അന്യരെ ഏല്‍പ്പിക്കുന്നത് നന്നല്ല.ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകള്‍ കാരണം സുഖവും സമാധാനവും.
ഉത്രാടം: ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കുക. തൊഴില്‍രംഗത്ത് അപ്രതീക്ഷിത തടസങ്ങള്‍. സംസാരവും പ്രവൃത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും.
തിരുവോണം: സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തും,കഠിനമായ പരിശ്രമം വേണ്ടി വരും, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും,ശത്രുക്കളില്‍ നിന്നും ആപത്ത് .
അവിട്ടം: ജോലിയില്‍ അനുകൂലമായ മാറ്റം,ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവും.ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം.
ചതയം: സഹോദര സഹായം, ബിസിനസ്സില്‍ നേട്ടം,ശത്രു ജയം. കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, കുടുംബ സ്സുഖം.
പൂരുരുട്ടാതി: യാത്രയില്‍ ധനേട്ടം, ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കും. ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തില്‍ വന്നുചേരും. സ്‌ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍.
ഉത്തൃട്ടാതി: സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും, കുടുംബത്തില്‍ ശാന്തിയും സമാധാനവും.സര്‍വ്വ വിഘ്‌നങ്ങളും അകലും, വിദേശനിര്‍മിതമായ വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും.
രേവതി: തൊഴിലിന് ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കും,ഗൃഹത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കും, നൂതനസംരംഭങ്ങള്‍ തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |