പൊന്നാനി :പൊന്നാനി നഗരസഭ ഗവ.താലൂക്കാശുപത്രിയിൽ കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായ പേവാർഡ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീന സുദേശൻ ,രജീഷ് ഊപ്പാല, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജീന ജബ്ബാർ, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സുരേഷ് കുമാർ, ആശുപത്രി ജീവനക്കാർ, കൗൺസിലർമാർ , പൊതുജനങ്ങൾ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |