സർക്കാർ, എയ്ഡഡ് കെ.യു.സി.ടി.ഇ. കോളേജുകളിലെ ബി.എഡ്. കോഴ്സുകളിൽ സ്പോർട്സ് ക്വാട്ട സീറ്റിലേക്കും മറ്റ് ഒഴിവുള്ള സീറ്റിലേക്കുമുള്ള സ്പോട്ട് അലോട്മെന്റ് 6 ന് കൊല്ലം എസ്.എൻ കോളേജിൽ നടത്തും.
സർക്കാർ/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ബിരുദ കോഴ്സുകളിൽ മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾ https://admissions.keralauniversity.ac.in വെബ്സൈറ്റിൽ.
ബി.എ./ബികോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ ബി.ബി.എ./ബികോം. അഡിഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ബികോം. അഡിഷണൽ ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ വഴി 12 വരെ പിഴകൂടാതെയും 31 വരെ പിഴയോടെയും അപേക്ഷിക്കാം. വെബ്സൈറ്റ്- www.de.keralauniversity.ac.in,
www.keralauniversity.ac.in
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. ഇക്കണോമിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ ഏഴാം സെമസ്റ്റർ ബി.ടെക്. (2018 സ്കീം - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കടയ്ക്കൽ ഗുരുദേവ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്മെന്റ്, കഴക്കൂട്ടം ഡിസിഎസ്എംഎ.ടി കൊല്ലം ടി.കെ.എം. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് കോളേജുകളിൽ ജൂലായ് 31 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. വൈവവോസി പരീക്ഷ ആഗസ്റ്റ് 5 ന് നടത്തും.
എം.ജി സർവകലാശാലാ പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (എം.എ, ജെ.എം.സി 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 22 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ ബി.എസ്സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണിക്സ് (സി.ബി.സി.എസ്.എസ് പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2024) പ്രാക്ടിക്കൽ എഴ് മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എസ്സി ഇലക്ട്രോണിക്സ് (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ഒൻപതിന് നടക്കും.
രണ്ടാം സെമസ്റ്റർ ബി.വോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (പുതിയ സ്കീം2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിറയൻസ് ജൂൺ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ അഞ്ചിന് ആരംഭിക്കും.
സംസ്കൃത സർവകലാശാലയിൽ
മേഴ്സി ചാൻസിന് അപേക്ഷിക്കാം
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ബി.എ 2015 റഗുലേഷൻ ബാധകമായ സംസ്കൃതം സാഹിത്യം, സംസ്കൃതം ന്യായം, സംസ്കൃതം വ്യാകരണം, സംസ്കൃതം വേദാന്തം, സംസ്കൃതം ജനറൽ, സംസ്കൃതം ആൻഡ് ഐ.ടി, ഡാൻസ് മോഹിനിയാട്ടം, ഡാൻസ് ഭരതനാട്യം, മ്യൂസിക് ബിരുദ പ്രോഗ്രാമുകളിലെ മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു.
ബി. എ പ്രോഗ്രാമിന് സെമസ്റ്റർ ഭേദമെന്യേ 5000 രൂപയാണ് ഫീസ്. 2015 മുതൽ 2019 വരെയുളള കാലഘട്ടത്തിൽ ബിരുദപഠനം നടത്തി ഇന്റേണൽ പരീക്ഷകൾ വിജയിച്ചവിദ്യാർത്ഥികൾക്ക് ഓരോപേപ്പറിനും നിർദ്ദിഷ്ടഫീസിനൊപ്പം മേഴ്സി ചാൻസ് ഫീസ് 5000രൂപകൂടി അടച്ച് 17നകം ഓൺലൈനായി അപേക്ഷിക്കാം.
അഞ്ചാംതീയതി മുതൽ മേഴ്സി ചാൻസ് രജിസ്ട്രേഷൻ ആരംഭിക്കും. ഇരുനൂറ് രൂപ പിഴയോടെ 21 വരെയും ആയിരംരൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്www.ssus.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |