മേപ്പാടി: ഒറ്റരാത്രിയിൽ സർവവും നഷ്ടപ്പെട്ട നൂറിലധികം മനുഷ്യരുടെ ആധിയും കണ്ണീരുമാണ് ദുരിതാശ്വാസ ക്യാമ്പുകളില്ലെല്ലാം. കുടുംബം നഷ്ടപ്പെട്ടവരുടെയും ബന്ധുക്കളെ തിരയുന്നവരുടെയും മുഖങ്ങളാണങ്ങും. ദുരന്തത്തിൽ കാണാതായവരെ തിരിച്ചു കിട്ടിയതിൽ ആശ്വാസിക്കുന്നവരും ക്യാമ്പിലുണ്ട്. എട്ട് കേന്ദ്രങ്ങളിലായാണ് ചുരൽമലയിലേയും മുണ്ടക്കൈയിലേയും ദുരിത ബാധിതരെ പുനരധിവസിപ്പിച്ചിരിക്കുന്നത് . മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ, മേപ്പാടി ഗവ. എൽ.പി സ്കൂൾ, മേപ്പാടി സെന്റ് ജോസഫ് യു.പി സ്കൂൾ, മേപ്പാടി സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്, അരപ്പറ്റ സി.എം.എസ് എച്ച്.എസ്, കോട്ടറ ഗവ. യു.പി സ്കൂൾ, തൃകൈപ്പറ്റ ഗവ. എച്ച്എസ്, ചുണ്ടേൽ ഗവ. എച്ച്.എസ് എന്നിവിടങ്ങളിലാണ് പ്രധാന ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കാപ്പംകൊല്ലി ആരോമ ലോഡ്ജ്, നെല്ലിമുണ്ട ഹാൾ എന്നിവിടങ്ങളിലും ദുരിത മേഖലയിൽ നിന്നുള്ളവരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. മൊത്തം 1686 പേരാണ് ക്യാമ്പുകളിലായുള്ളത്. ഇതിൽ പ്രധാന ക്യാമ്പായി പ്രവർത്തിക്കുന്നത് മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ്. ഇവിടെ 561 പേരും തൊട്ട് സമീപത്തുള്ള മേപ്പാടി ഗവ. എൽ.പി സ്കൂളിൽ 161 പേരുമാണുമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |