പാരീസ്:വലിയ പ്രതീക്ഷയോടെയെത്തിയ ഇന്ത്യയുടെ അമ്പെയ്ത്ത് സംഘത്തിന് പാരീസ് ഒളിമ്പിക്സിലും ഉന്നം പിഴച്ചു. അവസാന പ്രതീക്ഷയായിരുന്ന ദീപിക കുമാരി ഇന്നലെ വനിതകളുടെ വ്യകിതഗത വിഭാഗം ക്വാർട്ടറിൽ തോറ്റതോടെ ഇത്തവണയും നിരാശയോടെ മടക്കം. ലെസ് ഇൻവാലിഡെസ് ഗാർഡൻസിൽ ക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ നാം സു-ഹ്യുയോണെതിരെ 4-6നാണ് ദീപികയുടെ തോൽവി. ആദ്യ സെറ്റ് 28-26ന് നേടി ദീപികയ്ക്ക് നല്ല തുടക്കം കിട്ടിയെങ്കിലും പിന്നീട് ഉന്നം തെറ്റുകയായിരുന്നു.
നേരത്തേ എലിമിനേഷൻ റൗണ്ടിൽ മുൻ ഒളിമ്പിക്സ് മെഡൽ ജേതാവ് ജർമ്മനിയുടെ മിഖല്ലെ ക്രോപ്പെനെ 6-4ന് കീഴടക്കിയാണ് ദീപിക ക്വാർട്ടറിൽ എത്തിയത്. മറ്റൊരു ഇന്ത്യൻ താരം ഭജൻ കൗർ 1/8 എലിമിനേഷൻ റൗണ്ടിൽ ഇന്തോനേഷ്യയുടെ ദിയാനന്ദ ഖൈറുനിസയോട് 5-6ന് തോറ്റ് പുറത്തായിരുന്നു. ഷൂട്ട് ഓഫിലായിരുന്നു ഭജന്റെ തോൽവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |