കൊച്ചി: കാറുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കായി മേഴ്‌സിഡീസ് ബെൻസ് വിഷ്‌ബോക്‌സ് പുറത്തിറക്കി . സ്റ്റെപ്പപ്പ് ഇ.എം.ഐ, കുറഞ്ഞ ഇഎംഐ, തിരിച്ചടവിൽ ഇളവ് തുടങ്ങിയവയാണ് വിഷ്‌ബോക്‌സിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ചെറിയ ഇ.എം.ഐയിൽ തുടങ്ങി തിരിച്ചടവ് തുക കൂടി വരുന്നതാണ് സ്‌റ്റെപ്പപ്പ് ഇ.എം.ഐ പദ്ധതി. ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്കും ബിസിനസ് അഭിവൃദ്ധി പ്രതക്ഷീക്കുന്നവർക്കും വേണ്ടിയാണിത്. 39,000 രൂപയിലാണ് തുടക്കം. പ്രതിമാസം ചെറിയ പെയ്‌മെന്റും വലിയ വാർഷിക അടവും നൽകാൻ ഉദ്ദേശിക്കുന്നവർക്കുള്ളതാണ് ഈസി ആന്വൽ ബെനിഫിറ്റ്. 60,000 രൂപയാണ് തുടക്കം. ആദ്യ മൂന്നു മാസം ഇ.എം.ഐ ഇല്ലാത്തതാണ് ഇ.എം.ഐ ഹോളിഡേ. നാലാമത്തെ മാസം മുതലാണ് തിരിച്ചടവ് തുടങ്ങുക. 57,000 രൂപയിലാണു തുടക്കം.
മേഴ്‌സിഡീസ് ബെൻസിൽ നിന്നുള്ള സ്റ്റാർ എഗിലിറ്റി പ്ലസ് ഫിനാൻഷ്യൽ സർവിസസിന്റെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. സമഗ്ര പാക്കേജുകൾ, ബൈബാക്ക് മൂല്യം, വർദ്ധിത വാറന്റി, 40 ശതമാനം കുറഞ്ഞ പ്രതിമാസ അടവുകൾ തുടങ്ങിയവ ഉൾക്കൊളളുന്നതാണ് മേഴ്‌സിഡീസിന്റെ സ്റ്റാർ എഗിലിറ്റി പ്ലസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |