കാസർകോട്: കോയമ്പത്തൂരിൽ നിന്ന് ഒന്നര ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാല തട്ടിപ്പറിച്ചു മുങ്ങിയ ബീഹാർ സ്വദേശിയെ ചട്ടഞ്ചാലിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്ന് പിടികൂടി. കോയമ്പത്തൂർ ജില്ലയിലെ കുനിയ മുത്തൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ 18 ന് രാവിലെ 10 മണിക്ക് കാൽനട യാത്രക്കാരിയായ 71 വയസുള്ള സ്ത്രീയുടെ ഒന്നര ലക്ഷം രൂപ വില വരുന്ന 32ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്തതിന് ഷെയ്ക്പുര ചമർബിഗ സ്വദേശി ഗോലുകുമാറിനെ (19)യാണ് നാട്ടുകാരുടെയും മേൽപ്പറമ്പ് പൊലീസിന്റെയും സഹായത്തോടെ തമിഴ്നാട് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം ആറേ മുക്കാലിന് ചട്ടഞ്ചാൽ പുത്തരിയടുക്കം എന്ന സ്ഥലത്തു വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനായ കുനിയ മുത്തൂർ ഇൻസ്പെക്ടർ മണിവണ്ണനും മൂന്നംഗ സംഘവും കസ്റ്റഡിയിലെടുത്തത്. മേൽപറമ്പ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്കുമാർ, രഞ്ജിത്ത് എന്നിവരുടെ സഹായത്തോടെയാണ് കസ്റ്റഡിയിൽ എടുത്തത്. വിവരം പ്രതിയുടെ പിതാവായ ഇന്ദ്രദേവ ശർമ്മയെ അറിയിച്ച ശേഷം കുനിയ മുത്തൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |