സാമൂഹിക വിഷയങ്ങളിലടക്കം സ്വന്തം അഭിപ്രായങ്ങളും നിലപാടും എന്നും തുറന്നുപറയുന്ന നടിയാണ് കനി കുസൃതി. ഇപ്പോഴിതാ സാമൂഹിക മാദ്ധ്യമങ്ങളിൽ ആരാധകരുമായി നടി നടത്തിയ ചോദ്യോത്തരമാണ് ചർച്ചയാകുന്നത്. മമ്മൂട്ടിയോ മോഹൻലാലോ പ്രിയ നടൻ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ഉർവശിയെന്നായിരുന്നു കനി കുസൃതിയുടെ മറുപടി. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടി മറുപടി നൽകിയത്.
ഇത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വെെറലായി. പലരും ഇതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പ്രചരിപ്പിച്ചു. നിരവധി ട്രോളുകളും കനി നേരിടുന്നുണ്ട്. ഇതിന് മാത്രമല്ല ജീവിതവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്ക് കനി മറുപടി നൽകിയിട്ടുണ്ട്. സിനിമയിൽ വന്നില്ലെങ്കിൽ എന്താകുമെന്ന ചോദ്യത്തിന് ഒരു ഡോക്ടർ ആകുമായിരുന്നുവെന്നാണ് നടി മറുപടി പറഞ്ഞത്. ഉർവശിയാണോ ശോഭനയാണോ പ്രിയപ്പെട്ട നടി എന്ന ചോദ്യത്തിനും ഉർവശിയെയാണ് കനി തെരഞ്ഞടുത്തത്.
അടുത്തിടെ പാലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാൻ ചലച്ചിത്ര മേളയിൽ തണ്ണിമത്തൻ ആകൃതിയുള്ള ബാഗുമായി കനി കുസൃതി എത്തിയത് അന്താരാഷ്ട്രതലത്തിൽവരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കനി കുസൃതിയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം കാൻ മേളയിലെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായെത്തിയപ്പോഴായിരുന്നു താരം തണ്ണിമത്തൻ ബാഗ് പ്രദർശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |