തിരുവനന്തപുരം : പ്ളസ് വണ്ണിന് അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും ഇന്നുച്ചയ്ക്ക് ഒരുമണി മുതൽ നാളെ വൈകിട്ട് നാലുവരെ പ്രവേശനത്തിന് അപേക്ഷിക്കാം. നിലവിലെ വേക്കൻസി www.hscap.kerala.gov ൽ.
Apply for Vacant Seats ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർ Create Candidate Login SWS ലിങ്കിലൂടെ കാൻഡിഡേറ്റ് , ലോഗിൻ രൂപീകരിക്കണം. തുടർന്ന് APPLY ONLINE ലിങ്കിലൂടെ പ്രസിദ്ധീകരിക്കുന്ന വേക്കൻസികൾക്കനുസൃതമായി ഓപ്ഷനുകൾ നൽകി അപേക്ഷ സമർപ്പിക്കണം. വേക്കൻസികൾക്കനുസരിച്ച് എത്ര സ്ക്കൂൾ / കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള 14 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റിനും ഒരു സപ്ളിമെന്ററി അലോട്ട്മെന്റിനും ശേഷമുള്ള ഒഴിവുകളും വെബ്സൈറ്റിൽ സ്പോട്ട് അഡ്മിഷനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബി.ടെക് ലാറ്ററൽ എൻട്രി
സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം: ബി.ടെക് ലാറ്ററൽ എൻട്രി (റഗുലർ) കോഴ്സിൽ ഓൺലൈൻ സ്പോട്ട് അലോട്ട്മെന്റ് 9 ന് നടത്തും. വിവരങ്ങൾക്ക് www.lbscentre.kerala.gov.in. ഫോൺ: 0471-2324396, 2560327, 2560363, 2560364
എംസിഎ രണ്ടാം അലോട്ട്മെന്റായി
തിരുവനന്തപുരം: മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.inൽ. അലോട്ട്മെന്റ് ലഭിച്ചവർ ടോക്കൺ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോ സഹിതം 7 മുതൽ ആഗസ്റ്റ് 12 വരെയുള്ള ദിവസങ്ങളിൽ പ്രവേശനം നേടണം. ടോക്കൺ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടപ്പെടും. ഫോൺ: 0471-2324396, 2560327.
ബാച്ചിലർ ഒഫ് ഡിസൈൻ:
രണ്ടാം അലോട്ട്മെന്റായി
തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ടോക്കൺ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോ സഹിതം ഏഴു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രവേശനം നേടണം. ടോക്കൺ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടപ്പെടും. ഫോൺ- 0471-2324396, 2560327
ഹോട്ടൽ മാനേജ്മെന്റ്
അലോട്ട്മെന്റ്
തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ടോക്കൺ ഫീസ് അടച്ചശേഷം ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോ സഹിതം ഏഴു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ പ്രവേശനം നേടണം. ടോക്കൺ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടപ്പെടും. ഫോൺ: 0471-2324396, 2560327.
എം.ജി കോളേജിൽ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: എം.ജി കോളേജ് ഒഫ് എൻജിനിയറിംഗിൽ പോളിടെക്നിക് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന് മുതൽ 13 വരെ നടക്കും. ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് എന്നിവയാണ് കോഴ്സുകൾ. എസ്.എസ്.എൽ.സി പാസ്, ഐ.ടി.ഐ പാസ് എന്നിവയാണ് യോഗ്യത. പ്ളസ്ടു തോറ്റവർക്കും ജയിച്ചവർക്കും അപേക്ഷിക്കാം. ഫോൺ 9486481454/9188528629, 8301019978.
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: നഗരൂർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ പോളിടെക്നിക് പ്രവേശനത്തിനായുള്ള ഓട്ടോമൊബൈൽ, സിവിൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനിയറിംഗ് ഒഴിവിലേക്ക് ഇന്ന് മുതൽ 9 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി/ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ/ ടി.എച്ച്.എസ്.എൽ.സി/എൻ.ഐ.ഒ.എസ് തത്തുല്യ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. രാവിലെ 10.30ന് മുൻപായി മാർക്ക് ലിസ്റ്റ്, ടി.സി , സ്വഭാവ സർട്ടിഫിക്കറ്റ്, ആധാർ കോപ്പി, ഫീസ് അടക്കം കോളേജിലെത്തണം. വിവരങ്ങൾക്ക് www.polyadmission.org ഫോൺ: 9020796829, 7025577773.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |