വീടുകളിൽ എന്നും എപ്പോഴും നമുക്ക് കാണാൻ സാധിക്കുന്ന ഒന്നാണ് പല്ലികൾ. പല്ലികൾ വീട്ടിലുണ്ടെങ്കിൽ മറ്റ് പ്രാണികളുടെ ശല്യം ഉണ്ടാകില്ല എന്നത് സത്യമാണ്. എങ്കിലും പല്ലികളെ പേടിയാണ് ചിലർക്ക്. അതിനാൽ എങ്ങനെയും പല്ലികളുടെ ശല്യം വീടുകളിൽ നിന്ന് എന്നന്നേക്കുമായി ഇല്ലാതാക്കാൻ പല വഴികളും പരീക്ഷിക്കുന്നുണ്ട്. എങ്കിലും ഒന്നും അത്രയ്ക്ക് അങ്ങോട്ട് ഫലിക്കുന്നില്ല എന്ന് മാത്രം.
എന്നാൽ ഫലപ്രധമായ ഏതാനും മാർഗ്ഗങ്ങൾ നോക്കാം
മുട്ടത്തോട്
പല്ലികൾ ധാരാളമായി കാണുന്ന സ്ഥലത്ത് മുട്ടത്തോട് സൂക്ഷിക്കുക എന്നതാണ് ഫലപ്രധമായ ഒരു മാർഗ്ഗം. മുട്ടയുടെ ഗന്ധം പല്ലികൾക്ക് ഇഷ്ടമല്ല എന്നതിനാലാണ് മുട്ടത്തോട് പല്ലിയെ അകറ്റുന്നതിനായി ഉപയോഗിക്കുന്നത്.
കാപ്പിപ്പൊടി
കാപ്പിപ്പൊടിയും പുകയിലയും സമം ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി പല്ലികൾ വരുന്ന സ്ഥലത്തു സൂക്ഷിക്കുക. പല്ലികൾ ഇത് കഴിക്കുകയും ചത്ത് പോകുകയും ചെയ്യും.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ ഗന്ധം പല്ലികൾക്ക് ഇഷ്ടമല്ല. അതുകൊണ്ട് പല്ലികളെ കണ്ടുവരുന്ന സ്ഥലങ്ങളിൽ വെളുത്തുള്ളി സൂക്ഷിക്കാവുന്നതാണ്. വെളുത്തുള്ളി കലക്കിയ വെള്ളം വീട്ടിൽ തളിക്കുന്നതും നല്ലതാണ്.
സവാള
സവാള മുറിച്ച് വാതിൽ, ജനൽ തുടങ്ങിയ സ്ഥലങ്ങളിൽ സൂക്ഷിക്കുക. സവാള അരച്ച വെള്ളം തളിച്ചാലും മതി.
തണുത്ത വെള്ളം
കാലാവസ്ഥാ വ്യതിയാനം വളരെ ഗുരുതരമായി പല്ലികളെ ബാധിക്കും. അതിനാൽ പല്ലിയെ കണ്ടാൽ അതിന്റെ ദേഹത്ത് അൽപം തണുത്ത വെള്ളം ഒഴിച്ച് കൊടുക്കുക. പല്ലിക്ക് പിന്നെ ചലിക്കാനാവില്ല. ഈ സമയം അവയെ എടുത്ത് പുറത്തു കളയാനോ കൊല്ലാനോ സാധിക്കും.
മയിൽപീലി
പല്ലികൾക്ക് പക്ഷികളെ ഭയമാണ്. പല്ലികളുടെ ശത്രുക്കളാണ് പക്ഷികൾ അതുകൊണ്ടു തന്നെ കുറച്ച് മയിൽപീലി വീട്ടിൽ തൂക്കിയിടാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |