പാലക്കാട്: മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ നടന്ന പാലക്കാട് ജില്ലാതല തദ്ദേശ അദാലത്തിൽ ലഭ്യമായ 986 പരാതികളിൽ 876 പരാതികൾ പരിഹരിച്ചു. 50 പരാതികൾ നിരസിച്ചു. 60 പരാതികൾ പൊതുവായ തീരുമാനത്തിനും പരിശോധനയ്ക്കുമായി മാറ്റി. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട 334 പരാതികൾ, പൊതുസൗകര്യങ്ങളുമായി ബന്ധപ്പെട്ട 381 പരാതികൾ, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട 63 പരാതികളുമാണ് ലഭ്യമായത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പരാതികൾ കുറഞ്ഞത് തദ്ദേശസ്ഥാപനങ്ങളുടെ ജാഗ്രതയാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് തീർപ്പാക്കിയ പരാതികൾ സംബന്ധിച്ച് മന്ത്രി വിശദീകരിച്ചു. മണപ്പുള്ളിക്കാവിലുള്ള കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ ജില്ലാതല തദ്ദേശ അദാലത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. മുൻസിപ്പാലിറ്റികൾ കാലോചിതമായി വസ്തു നികുതി പരിഷ്‌കരണം നടത്താത്ത സാഹചര്യത്തിൽ തങ്ങളുടേതല്ലാത്ത കാരണത്താൽ പരിഷ്‌കരിച്ച തീയതി മുതൽ പലിശയും പിഴപ്പലിശയും പൊതുജനങ്ങൾക്ക് അടയ്‌ക്കേണ്ടി വരുന്നതിൽ ആശ്വാസം കണ്ടെത്താൻ സർക്കാരിന്റെ പൊതു തീരുമാനത്തിന് വിട്ടിരിക്കുകയാണ്. ഇത് വിശദാംശങ്ങൾ ഉൾപ്പെട്ട ഉത്തരവായി തന്നെ ഇറങ്ങുമെന്നും മന്ത്രി രാജേഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |