തൃശൂർ: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരമുള്ള വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനീയറിംഗ്, പ്യൂവർ സയൻസ്, അഗ്രികൾച്ചർ, സോഷ്യൽ സയൻസ്, നിയമം, മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ പി.ജി, പിഎച്ച്.ഡി കോഴ്സുകൾക്ക് പഠിക്കാനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് പരമാവധി 10 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് അനുവദിക്കുന്നു. വാർഷിക വരുമാന പരിധി 6 ലക്ഷം. www.egratnz.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.egratnz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അവസാന തീയതി സെപ്റ്റംബർ 20. ഫോൺ: 0491 2505663.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |