ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) സെക്രട്ടറി ജനറലായി മലയാളിയായ പി.അനിൽ കുമാർ ചുമതലയേറ്റു. ഇന്നലെ ഡൽഹിയിലെ ഫുട്ബാൾ ഭവനിൽലെത്തിയ അനിൽകുമാറിനെ എ.ഐ.എഫ്.എഫ് ട്രഷറർ കിപ അജയ്‌യുടെ നേതൃത്വത്തിൽ സ്വീകരിച്ചു. രക്ഷാബന്ധൻ ദിനത്തിൽ ചുതലയേൽക്കാനായത് ശുഭകരമാണെന്ന് കരുതുന്നുവെന്ന് അനിൽ കുമാർ പറഞ്ഞു. തീർച്ചയായും ഇത് വളരെ വലിയൊരു ചുമതലയാണ്. കേരള ഫുട്ബാൾ അസോസിയേഷനിൽ ദീർഘകാലം പ്രവർത്തിക്കാനായത് പുതിയ ചുമതലയേറ്റെടുക്കുമ്പോൾ തുണയാകുമെന്ന് കരുതുന്നത്. എല്ലാവരേയും ഒപ്പം നിറുത്തി കൂട്ടായ പ്രവർത്തനത്തിലൂടെ ഇന്ത്യൻ ഫുട്ബാളിനെ ഉയരങ്ങളിൽ എത്തിക്കാൻ ശ്രമിക്കും. - അനിൽ കുമാർ പറഞ്ഞു. കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി ചുമതല വഹിച്ച അനിൽകുമാർ എ.ഐ.എഫ്.എഫ് നിർവാഹക സമിതിയംഗവും കോംപറ്റീഷൻ കമ്മിറ്റി അധ്യക്ഷനുമായി പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |