കുറ്റ്യാടി: ചൂരൽമല ,മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ കുറ്റ്യാടി പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാരെയും സന്നദ്ധ പ്രവർത്തകരെയും ആദരിക്കലും കെ.എം.സി.സി ആശുപത്രിയിക്കുള്ള ആംബുലൻസ് സമർപ്പണവും നടന്നു. കുറ്റ്യാടി പഴയ സ്റ്റാൻഡിൽ കുറ്റ്യാടി സി.ഐ എസ്.ബി കൈലാസ് നാഥ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.മൂസ ഉപഹാരംസമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, പി.കെ.സുരേഷ് , സിയാദ് ഊരത്ത്, കെ.കെ.മനാഫ്, ടി.കെ.റംഷാദ്, സി.പി.നിഖിൽ, ഫസൽ വി.വി എന്നിവർ പ്രസംഗിച്ചു. സി.ഐ.കൈലാസ് നാഥ് കുറ്റ്യാടി ദുരന്ത നിവാരണ സേന ചെയർമാൻ നരയൻ കോടൻ ബഷീറിനെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |