കോഴിക്കോട് : ഗ്ലോബൽ വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ് 7, 8 തിയതികളിൽ മെഡിക്കൽ കോളേജ് ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കും. കോഴിക്കോട് റോട്ടറി ന്യൂ ടൗണുമായി സഹകരിച്ചാണ് ടൂർണമെന്റ് സിംഗപ്പൂർ, ശ്രീലങ്ക, യു.എ.ഐ, ഖത്തർ, ഒമാൻ, ഡഗ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ഏഴിന് രാവിലെ എട്ടിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.വാർത്ത സമ്മേളനത്തിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ, വരുൺ ഭാസ്ക്കർ, കെ.പി ജീവൻ, വി.ടി മുബാറക്ക്, ഡോ.എസ്.അരുൺ, റോട്ടറി കാലിക്കറ്റ് ന്യൂ ടൗൺ ഭാരവാഹി ഷമീം റസ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |