തൃശൂർ: മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനായ പി.ജെ. സ്റ്റൈജു ലഹരിവിരുദ്ധ ബോധവത്കണത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങൾ നടത്തുന്ന പുസ്തക ചങ്ങാത്ത പദ്ധതി 97 സ്‌കൂളുകളിൽ പൂർത്തിയായി. 98-ാം പുസ്തക ചങ്ങാത്ത പദ്ധതിയുടെ ഭാഗമായി വിവേകോദയം ഹയർ സെക്കൻഡറി സ്‌കൂളിൽ തിങ്കളാഴ്ച 11ന് മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. 24 കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസിൽ മേജർ റാങ്കിലുള്ള ഓഫീസർ കുടിയാണ് പി.ജെ. സ്റ്റൈജു. വരുമാനത്തിലെ ഒരു ഭാഗം മാറ്റിവച്ചാണ് പുസ്തക വിതരണത്തിനുള്ള പണം കണ്ടെത്തുന്നത്. ആദ്യം ജോലിയിൽ പ്രവേശിച്ച വാടാനപ്പിള്ളി എസ്.എം.യു.പി സ്‌കൂളിലാണ് 2022 ജൂൺ 26ന് പുസ്തക ചങ്ങാത്ത പദ്ധതി ആരംഭിച്ചത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലായി നാലായിരത്തിലധികം പുസ്തകങ്ങൾ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |