ആറ്റിങ്ങൽ: കഴിഞ്ഞ കൃഷി സീസണിൽ നെൽക്കൃഷിയിൽ ജില്ലയിൽ ഒന്നാമതെത്തിയ പിരപ്പമൺകാട് ഏല ഇക്കൊല്ലവും കതിരണിയാൻ ഒരുങ്ങിനിൽക്കുന്നു. 20 വർഷത്തിലധികം കാടുപിടിച്ച് തരിശ്ശുകിടന്ന പാടങ്ങൾ വീണ്ടെടുത്ത് നെൽക്കൃഷി നടത്തിയാണ് പിരപ്പമൺകാട് വലിയ മാറ്റത്തിന് കളമൊരുക്കിയത്. തരിശ്‌നിലത്തിൽനിന്ന് പൊന്നുവിളയുന്ന പാടത്തിലേക്കും അവിടെനിന്ന് കരയിലേക്കും വീടുകളിലേക്കും പള്ളിക്കൂടങ്ങളിലേക്കും നാട്ടിലാകെയും പടരുകയാണ് പിരപ്പമൺകാട് പാടശേഖര സമിതി തുടങ്ങിവച്ച കാർഷികവിപ്ലവം. കർഷക ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന കൃഷിവകുപ്പ് നടത്തിയ വിലയിരുത്തലിൽ ജില്ലയിൽ ഏറ്റവും മികച്ച പാടശേഖരം പിരപ്പമൺകാടാണെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാനതലത്തിൽ ഒന്നാമതായ കൊല്ലങ്കോടിനോട് അവസാനറൗണ്ടിൽ കിടപിടിക്കാനെത്തിയതും പിരപ്പമൺകാടാണെന്നത് ഈ ചെറിയ ഗ്രാമത്തിന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വർദ്ധിപ്പിച്ചിട്ടുണ്ട്.
ആദ്യകൃഷിയിറക്കിയിൽ 52000 കിലോ നെല്ല് ലഭിച്ചതിൽ കുറച്ച് സപ്ലൈകോയ്ക്ക് കൊടുത്തു. ബാക്കി കർഷകർ അവരുടെ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തു. രണ്ടാംവിളയിൽ 21,000 കിലോ നെല്ല് സപ്ലൈകോയ്ക്ക് കൈമാറാൻ കഴിഞ്ഞു.
സ്വന്തം ബ്രാൻഡിലേക്ക്
അവനവഞ്ചേരി ഗവ.എച്ച്.എസ്, ഇടയ്‌ക്കോട് എല്‍.പി.സ്‌കൂൾ, തോന്നയ്ക്കൽ ഗവ.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഇവിടത്തെ കാർഷികവൃത്തിയിൽ സജീവമായി പങ്കെടുക്കുന്നു. കാർഷികപ്രവർത്തനങ്ങളുടെ തുടർപ്രവർത്തനങ്ങളെന്ന നിലയിൽ പിരപ്പമൺകാടിന്റെ പ്രവർത്തനമികവിന് സംസ്ഥാന കൃഷിവകുപ്പ് അനുവദിച്ച മിനിമില്ലിൽ സ്വന്തം ബ്രാൻഡിൽ അരി വിപണിയിലെത്തിക്കാനുള്ള പരിശ്രമങ്ങളും വിജയിച്ചു. ഇതിനെല്ലാം പുറമെ
ഏറുമാടമടക്കം വിശാലമായ നെൽപ്പാടം ഇന്ന് കണ്ണിന് കുളിർമയേകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |