കെമു യൂണിറ്റ് പരിശോധന ഊർജിതമാക്കി
ഇന്നലെ മാത്രം 14 തോട്ടങ്ങളിൽ പരിശോധന നടത്തി
25 കള്ള് ഷാപ്പുകൾ പരിശോധിച്ചു
ഗുണനിലവാരം ഉറപ്പാക്കുന്നതിനായി 13 കള്ള് സാമ്പിളുകൾ ശേഖരിച്ചു
പാലക്കാട്: തമിഴ്നാട് അതിർത്തി മേഖലയിൽ പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്. കഴിഞ്ഞദിവസം ചിറ്റൂർ മേഖലയിൽ നിന്നും സ്പിരിറ്റ് കണ്ടെടുത്ത സാഹചര്യത്തിലാണ് പരിശോധനകൾ ശക്തമാക്കിയത്.
ചിറ്റൂരിലെ കള്ള് ചെത്ത് തോട്ടങ്ങളിലെ പ്രത്യേക നിരീക്ഷണ സംവിധാനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിർത്തി മേഖലയിലെ പരിശോധനയ്ക്ക് രൂപീകരിച്ചിട്ടുള്ള കെമു യൂണിറ്റ് പരിശോധന ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 14 തോട്ടങ്ങളിൽ പരിശോധന നടത്തിയെന്ന് അധികൃതർ അറിയിച്ചു.
മധ്യമേഖല ജോയിന്റ് എക്സൈസ് കമ്മിഷണർ, പാലക്കാട് ഡെപ്യുട്ടി എക്സൈസ് കമ്മിഷണർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേത പരിശോധന സംവിധാനങ്ങളെയും വിപുലീകരിച്ചിട്ടുണ്ട്.
ഒറ്റപ്പാലം, പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള മേൽപ്പടി ടീമുകൾ ചിറ്റൂർ മേഖലയിലെ 95 തോപ്പുകളിൽ ഇന്നലെ പരിശോധന നടത്തി.
കള്ളിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി സാമ്പിൾ ശേഖരിക്കുന്നുണ്ട്. ഇന്നലെ വരെ 25 കള്ള് ഷാപ്പുകൾ പരിശോധിച്ചു 13 കള്ള് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 155 കള്ള് പെർമിറ്റ് കടത്ത് വാഹനങ്ങൾ പരിശോധിച്ചു വാഹനങ്ങൾ വാഹനങ്ങളിൽ നിന്നും 3 സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ദേശീയപാത വഴിയുള്ള പരിശോധനകളും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ചെക്ക് പോസ്റ്റുകളും അതീവ ജാഗ്രതയിലാണ്
ഒമ്പത് ചെക്ക് പോസ്റ്റുകളിൽ ആകെ 350 വാഹനങ്ങൾ ഇന്നലെ വൈകീട്ട് വരെ പരിശോധിച്ചു. പുകയില ഉൽപ്പന്നങ്ങൾ കടത്തിയതിന് 12 കോട്പ കേസുകളും കണ്ടെടുത്തിട്ടുണ്ട്.യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ അതിർത്തി മേഖലയിൽ അതീവ ജാഗ്രത തുടരുമെന്നും വരും ദിവസങ്ങളിൽ മറ്റു വകുപ്പുകളും ആയി കൂടി ചേർന്ന് പരിശോധനകൾ ഉണ്ടാകുമെന്ന് എക്സൈസ് അധികൃതമായി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |