ന്യൂഡൽഹി: രാത്രിയിൽ ഭയാനകമായ ശബ്ദം കേട്ട് ഞെട്ടിയുണരുമ്പോൾ പ്രേതത്തെ കാണുന്നവെന്ന് തടവുപുള്ളികൾ. ഒരു സ്ത്രീയുടെ ശബ്ദമാണ് കേൾക്കുന്നതെന്നും ആ രൂപം ചുമരിൽ വലിഞ്ഞുകയറുന്നതാണ് കാണുന്നുവെന്നും ചില തടവുപുള്ളികൾ പറയുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിതമായ ജയിലായ ദില്ലിയിലെ തീഹാർ ജയിലിലെ തടവുകാർക്കാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്.. പ്രേതത്തെ കാണുന്നത് നിത്യസംഭവമായതോടെ ജയിൽ അധികൃതർക്ക് തലവേദനയായിരിക്കുകയാണ്.
നിരവധി പരാതിയാണ് പ്രേതബാധ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്നത്. പ്രേത ഭീതിയിൽ തടവുപുള്ളികളിൽ പലർക്കും ഉറക്കം നഷ്ടപ്പെട്ട അവസ്ഥാണ്. അതേസമയം, ശരിയായ കൗൺസലിംഗ്, വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ ഇത്തരം പേടി മാറ്റിയെടുക്കാനാണ് ജയിൽ ജീവനക്കാരുടെ ശ്രമിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
സ്ത്രീരൂപമാണ് കാണുന്നതെന്നും ഇത് മുമ്പ് ജയിലിൽ ആത്മഹത്യ ചെയ്ത വനിത തടവ് പുള്ളിയുടെ പ്രേതമാണ് എന്നുമുള്ള അഭ്യൂഹങ്ങളാണ് തടവുകാർക്കിടയിൽ പ്രചരിക്കുന്നത്. എന്നാൽ കടുത്ത മാനസിക സമ്മർദത്തെ തുടർന്നാണ് പലപ്പോഴും തടവുപുള്ളികളെ ഇത്തരം അനുഭവങ്ങളിലേക്ക് എത്തിക്കുന്നതെന്ന് സർ ഗംഗാറാം ആശുപത്രിയിലെ മനഃശാസ്ത്ര വിഭാഗം മേധാവി രാജീവ് മേത്ത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |