ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിംഗും. തങ്ങളുടെ ആദ്യകൺമണിക്കായി കാത്തിരിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ ദീപികയും രൺവീറും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം ആരാധകർക്കായിപങ്കുവച്ചിരിക്കുകയാണ്. നിറവയറുമായുള്ള ദീപീകയുടെയും രൺബീർ സിംഗിന്റെയും ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. നിറഞ്ഞ ചിരിയോടെയാണ് ചിത്രങ്ങളിൽ ബോളിവുഡിലെ പവർ കപ്പിൾസിനെ കാണാൻ കഴിയുന്നത്.
വിവിധ വസ്ത്രങ്ങളിലാണ് ദീപിക ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത് ആദ്യ ചിത്രങ്ങളിൽ ജീൻസും ലെസി ബ്രായും കാർഡിഗനും ആണ് അണിഞ്ഞിരിക്കുന്നതെങ്കിൽ മറ്റ് ചിത്രങ്ങളിൽ കറുത്ത പാന്റ്സ്യൂട്ട് ധരിച്ചാണ് ദീപിക എത്തുന്നത്. സീ ത്രൂ മാക്സിയും കറുത്ത നിറത്തിലുള്ള ബോഡികോൺ വസ്ത്രത്തിലും ദീപികയെ കാണാം നിരവധി പേരാണ് താര ദമ്പതികൾക്ക് ആശംസയുമായി ചിത്രങ്ങൾക്ക് കമന്റുമായെത്തുന്നത്.
ഈ മാസമാണ് താര ദമ്പതികൾ കുട്ടിയെ പ്രതീക്ഷിക്കുന്നത്. ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിൽ 2018 നവംബറിലാണ് ദീപികയും രൺവീറും വിവാഹിതരായത്.
അതേസമയം കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടി അഭിനയിച്ച നാല് സിനിമകൾ ചേർന്ന് 3200 കോടിയാണ് നേടിയത്. 2023ൽ പഠാനിലൂടെയാണ് ദീപിക ഈ ജൈത്രയാത്ര തുടങ്ങിയത്. ആഗോളതലത്തിൽ ആയിരം കോടിയിൽ അധികം സിനിമ നേടി. ദീപികയുടെ ആദ്യത്തെ ആയിരം കോടി ചിത്രവുമായിരുന്നു ഇത്. രണ്ടാമത്തെ സിനിമ ജവാനായിരുന്നു. പഠാനേക്കാൾ വലിയ വിജയം നേടി ജവാൻ. 1100 കോടിയിലേറെ സ്വന്തമാക്കി ജവാൻ നടിയുടെ കരിയർ ബെസ്റ്റാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |