തൃശൂർ: ഓണാഘോഷവുമായി ബന്ധപ്പെട്ടും അല്ലാതെയും ഫുട്പാത്തിലും മറ്റും നടക്കുന്ന അനധികൃത പൂകച്ചവടം അധികൃതർ ഇടപെട്ട് നിറുത്തണമെന്ന് ആൾ കേരള ഫ്‌ളവർ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. കേരളത്തിൽ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 3000ലധികം പുഷ്പ വ്യാപാരികളുണ്ട്. ഇവരെ കബളിച്ച് യാതൊരു നിയന്ത്രണമോ അളവ് തൂക്ക സംവിധാനങ്ങളോ ഇല്ലാതെയാണ് തെരുവിൽ കച്ചവടം. ഇതിനെതിരെ ലീഗൽ മെട്രോളജി ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും വ്യാപാരികൾ ആരോപിച്ചു. അരളി വിഷമാണെന്ന പ്രചാരണത്തെത്തുടർന്ന് അരളിപ്പൂ നിരോധിച്ച നടപടിയിൽ നിന്നും ദേവസ്വം ബോർഡുകൾ പിൻമാറണമെന്നും ഇവർ ആവശ്യപ്പെട്ടു. സർക്കാർ പ്രോത്സാഹനത്തിലൂടെ ഓണക്കാലത്തു മാത്രമല്ലാതെ കൊല്ലത്തിൽ എല്ലായ്‌പ്പോഴും പൂ കൃഷി ചെയ്യാൻ തയ്യാറായാൻ വിപണനത്തിന് വ്യാപാരികളും ഒരുക്കമാണെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.ആർ. ജഗജീവൻ, ഉണ്ണികൃഷ്ണൻ തൃശിവ, എ.കെ. ദിനേശ്, എ.പി. സുരേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |