തൃശൂർ: കേരള ആർട്ടിസാൻസ് യൂണിയന്റെ നേതൃത്വത്തിൽ തൃശൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. നിർമ്മാണ ക്ഷേമ പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യുക, ആനുകൂല്യ കുടിശ്ശിക ഉടൻ നൽകുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സെസ് പിരിവ് വേഗത്തിലക്കുക, നിർമ്മാണ പെൻഷൻ വിതരണം കേന്ദ്രസർക്കാർ ഏറ്റെടുക്കുക, സെസ് പിരിവിനെതിരെയുള്ള കള്ളപ്രചരണങ്ങൾ അവസാനിപ്പിക്കുക, നിർമ്മാണ അസംസകൃത വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സമരം. സമരം ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.ആർ. വിൽസൺ അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി ടി. സുധാകരൻ, എം.ആർ. രാജൻ, അരവിന്ദാക്ഷൻ, കെ.എൽ. സെബാസ്റ്റ്യൻ, എം.പി. സാബു, ലില്ലി ഫ്രാൻസീസ്, എം.ആർ. സഹദേവൻ, ഷൈല ജയിംസ്, സി.എ. തോമസ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |