തളിപറമ്പ് : കുറുമാത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എച്ച്.എസ്.എസ് ബ്ലോക്ക് കെട്ടിടോദ്ഘാടനം എം.വി.ഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു. മികച്ച പശ്ചാത്തല സൗകര്യം ഒരുക്കി പൊതുവിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്ന് എം.വി.ഗോവിന്ദൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.വി.എച്ച്.എസ്.ഇ ബ്ലോക്ക് നിർമ്മാണ ശിലാസ്ഥാപനവും എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.കെ.കെ.രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി, സി എം.സബിത, ടി.പി.പ്രസന്ന, സി അനിത, പി.ലക്ഷ്മണൻ, കെ.ശശിധരൻ, വി.രമ, പി.ഒ.ഇന്ദുമതി, പി.വി.പ്രവീഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |