കാസർകോട്: ഭരണകക്ഷി എം.എൽ.എ പി.വി അൻവർ ആഭ്യന്തര വകുപ്പിനെതിരെ നടത്തിയ വെളിപ്പെടുത്തലിൽ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും പഴയ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി .കെപിസിസി ജനറൽ സെക്രട്ടറി കെ.നീലകണ്ഠൻ ,നേതാക്കളായ എം.സി.പ്രഭാകരൻ ,എം.കുഞ്ഞമ്പു നമ്പ്യാർ, സി വി.ജയിംസ്, പി.വി.സുരേഷ്,എം.രാജീവൻ നമ്പ്യാർ ,കെ.വി.ഭക്തവത്സലൻ ,എ.വാസുദേവൻ, ജവാദ് പുത്തൂർ ,കൃഷ്ണൻ ചട്ടഞ്ചാൽ ,എ.ഷാഹുൽ ഹമീദ് ,അബ്ദുൽ റസാഖ് ചെർക്കള,സുമിത്രൻ പി.പി.അഡ്വ.സാജിദ് കമ്മാടം,എൻ.എ.ഖാദർ, കെ.ശ്രീധരൻ നായർ,ആബിദ് എടച്ചേരി,കട്ടുകൊച്ചി കുഞ്ഞികൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |