തിരുവനന്തപുരം: ഇക്കൊല്ലത്തെ നെല്ല് സംഭരണത്തിൽ 25 കോടി രൂപയേ കർഷകർക്ക് നൽകാനുള്ളൂവെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. 1558 കോടിയുടെ നെല്ലാണ് സംഭരിച്ചത്. ഓണ വിപണി ഇടപെടലിനനുവദിച്ച 225 കോടി ലഭിച്ചോ എന്ന ചോദ്യത്തിന് ലഭിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
കേന്ദ്രസർക്കാരിന്റെ ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീമിലൂടെ എഫ്.സി.ഐ ഗോഡൗണിൽ നിന്ന് വാങ്ങുന്ന പച്ചരിക്ക് ഗുണമേന്മ കുറവും വിക്കൂടുതലുമാണ്. കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിലൊഴികെ മറ്റിടങ്ങളിൽ നൽകുന്ന അരിയിൽ നിറവ്യത്യാസവും പൊടിയും കൂടുതലാണ്. മിൽ ക്ളീനിംഗിന് ശേഷം വിതരണം ചെയ്യാൻ സാധിക്കുന്ന 200 മെട്രിക് ടൺ അരി കഴക്കൂട്ടം ഗോഡൗണിൽ നിന്ന് കിലോയ്‌ക്ക് 28 രൂപ നിരക്കിലാണ് അനുവദിച്ചതെങ്കിലും 31.73 രൂപ വേണമെന്ന് എഫ്.സി.ഐ അധികൃതർ പിന്നീട് ആവശ്യപ്പെട്ടു. ഗതാഗത ചെലവും മിൽ ക്ളീനിംഗുമടക്കം പൂർത്തിയാകുമ്പോൾ 37.23 രൂപവരെ ചെലവ് വരും. അതിനാൽ സപ്ലൈകോ വഴി വിൽക്കുമ്പോൾ വിലയിൽ നേരിയ വ്യത്യാസമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കെ-സ്റ്റോർ പദ്ധതിയുടെ 1000-ാമത് റേഷൻകടയുടെ ഉദ്‌ഘാടനം തിരുവനന്തപുരം അമ്പൂരിയിൽ നാലിന് നടക്കും.
ടോൾ പ്ളാസ തിരക്ക് മുൻകൂട്ടി അറിയാം
ന്യൂഡൽഹി: കടന്നു പോകേണ്ട ടോൾ പ്ളാസകളിലെ തിരക്കു സംബന്ധിച്ച തൽസ്ഥിതി വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കുന്ന സംവിധാനം വരുന്നു. കാത്തിരിപ്പു സമയം കുറയ്ക്കാനും ക്യൂ ഒഴിവാക്കാനും രാജ്യത്തെ തിരക്കേറിയ 100 ടോൾ പ്ലാസകളിൽ ആദ്യഘട്ടത്തിൽ ജി.ഐ.എസ് അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്വെയർ സംവിധാനം നടപ്പാക്കും. ഘട്ടംഘട്ടമായി കൂടുതൽ ടോൾ പ്ലാസകളിലേക്ക് വ്യാപിപ്പിക്കും. ദേശീയ പാതാ അതോറിറ്റി അംഗീകരിച്ച ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
യാത്രക്കാർക്ക് ടോൾ പ്ലാസയുടെ പേരും സ്ഥലവും, വാഹനങ്ങളുടെ ക്യൂവിന്റെ നീളം, കാത്തിരിപ്പ് സമയം എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സോഫ്റ്റ്വെയർ ലഭ്യമാക്കും. വാഹനങ്ങളുടെ തിരക്ക് നിശ്ചിത പരിധിയേക്കാൾ കൂടുതലാണെങ്കിൽ മുന്നറിയിപ്പും നൽകും. കാലാവസ്ഥ, പ്രാദേശിക ഉത്സവങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സോഫ്റ്റ്വെയർ നൽകും.
ആശ്രിതർക്ക് ശമ്പളകുടിശിക അനുവദിച്ചു
തിരുവനന്തപുരം: 2021മെയ് 31ന് ശേഷം സർവ്വീസിലിരിക്കെ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ശമ്പളപരിഷ്ക്കരണ കുടിശിക ഒറ്റത്തവണയായി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |