ഹൈദരാബാദ്: ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 27 മരണം. തെലങ്കാനയിൽ 15 പേർ മരിച്ചതായി റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. ആന്ധ്രാപ്രദേശിൽ ശനിയാഴ്ച മുതൽ തുടരുന്ന അതിശക്ത മഴയിൽ 12 പേരും മരിച്ചു. ഇരു സംസ്ഥാനങ്ങളിലെയും നദികൾ കരകവിഞ്ഞൊഴുകുകയാണ്.
ആയിരക്കണക്കിന് ആളുകളെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് ക്യാംപുകളിലേക്കു മാറ്റി. റെയിൽ, റോഡ് ഗതാഗതം താറുമാറായി. നൂറിലധികം ട്രെയിനുകൾ റദ്ദാക്കി. ഇന്നു പുറപ്പെടുന്ന കൊച്ചുവേളി– കോർബ , ബിലാസ്പുർ– എറണാകുളം , ബുധനാഴ്ച പുറപ്പെടേണ്ട എറണാകുളം– ബിലാസ്പുർ എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |